തിരുവമ്പാടി: തിരുവമ്പാടിയില്‍ കെ.എസ്.ആര്‍.ടി.സി സബ് ഡിപ്പോ നിര്‍മാണത്തിന് സ്ഥലമേറ്റെടുത്ത തിരുവമ്പാടി ഗ്രാമപഞ്ചായത്ത് നടപടി നിയമവിരുദ്ധമെന്ന് ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട്. തിരുവമ്പാടി കറ്റ്യാട്ട് 42,28,750 ലക്ഷം രൂപക്ക് 1.75 ഏക്കര്‍ ഭൂമിയാണ് കെ.എസ്.ആര്‍.ടി.സി സബ് ഡിപ്പോക്കായി കഴിഞ്ഞ ഗ്രാമപഞ്ചായത്ത് ഭരണസമിതി ഏറ്റെടുത്തത്. ഭൂമി കെ.എസ്.ആര്‍.ടി.സിക്ക് കൈമാറാനുള്ള ഗ്രാമപഞ്ചായത്തിന്‍െറ തീരുമാനം 1994ലെ പഞ്ചായത്തീരാജ് ചട്ടത്തിന് വിരുദ്ധമാണെന്നാണ് ഓഡിറ്റ് വിഭാഗത്തിന്‍െറ കണ്ടത്തെല്‍. സ്ഥലം വാങ്ങി ഗ്രാമപഞ്ചായത്തിന് സൗകര്യമൊരുക്കാമെങ്കിലും മറ്റ് ഏജന്‍സികള്‍ക്ക് കൈമാറുന്നത് ചട്ടവിരുദ്ധമാണെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. കെ.എസ്.ആര്‍.ടി.സി സബ് ഡിപ്പോ ആവശ്യത്തിന് ഭൂമി വാങ്ങുന്നതിന് ഗ്രാമപഞ്ചായത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഗ്രാമപഞ്ചായത്ത് മറ്റു വകുപ്പുകളുടെ ചുമതലകള്‍ ഏറ്റെടുക്കേണ്ടതില്ളെന്ന സര്‍ക്കാര്‍ നിര്‍ദേശവും നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.