മുക്കം: ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള സേവനത്തിനായി കൊണ്ടുപോകാമെന്ന് വാഗ്ദാനം നല്‍കി മലബാറിലെ വിവിധ പ്രദേശങ്ങളില്‍നിന്നായി ആയിരത്തോളം ആളുകളില്‍നിന്ന് പാസ്പോര്‍ട്ടും പണവും വാങ്ങി ഏജന്‍റ് മുങ്ങിയ സംഭവത്തില്‍ 416 പാസ്പോര്‍ട്ടുകള്‍ മുക്കം പൊലീസിന് ലഭിച്ചു. പ്രതി മുക്കം മുത്തേരി സ്വദേശി ജാബിറിന്‍െറ തറവാട് വീടിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട കാറില്‍നിന്നാണ് പാസ്പോര്‍ട്ടുകള്‍ ലഭിച്ചതെന്നും സംഭവവുമായി ബന്ധപ്പെട്ട് ഓമശ്ശേരി സിദ്ദീഖിനെ കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു. പാസ്പോര്‍ട്ട് കണ്ടെടുത്ത കാര്‍ ഓടിച്ചയാളാണ് കസ്റ്റഡിയിലുള്ളത്. മുഖ്യ പ്രതിയായ ജാബിറിനെക്കുറിച്ച് വ്യക്തമായ വിവരമില്ല. കോഴിക്കോട്, വയനാട് ജില്ലകളിലെ പലഭാഗത്തും തട്ടിപ്പിനിരയായവര്‍ക്ക് പാസ്പോര്‍ട്ട് നല്‍കിക്കൊണ്ടിരുന്നതായും പറയപ്പെടുന്നു. ഏജന്‍റ് രംഗത്തുവരാതെ തന്ത്രപൂര്‍വമാണ് പാസ്പോര്‍ട്ട് നല്‍കുന്നത്. തട്ടിപ്പിനിരയായവര്‍ പലഭാഗത്തും സംഘടിച്ചിരിക്കുകയാണ്. നൂറുകണക്കിനാളുകളുടെ പാസ്പോര്‍ട്ടുും മുപ്പതിനായിരംവരെ തുകയും കൈവശപ്പെടുത്തി കബളിപ്പിച്ച കേസിലെ പ്രതികളെ പിടികൂടുന്നതില്‍ പൊലീസ് തികഞ്ഞ അലംഭാവമാണ് കാണിക്കുന്നതെന്ന് പരക്കെ പരാതിയുണ്ട്. ഇതില്‍ പ്രതിഷേധിച്ച് കോഴിക്കോട്, വയനാട് ജില്ലകളില്‍നിന്ന് തട്ടിപ്പിനിരയായവര്‍ ഞായറാഴ്ച മുക്കം പൊലീസ് സ്റ്റേഷനുമുന്നില്‍ സംഘടിച്ചു. മുക്കം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് മുഖ്യ പ്രതിയെന്ന നിലയില്‍ ഇവിടെ പരാതിയുമായത്തെിയവരോട് നല്ലനിലയില്‍ പെരുമാറുകപോലുമുണ്ടായില്ല. പ്രതികളെ പിടികൂടാനുള്ള സൂചന നല്‍കിയിട്ടും പൊലീസ് അവഗണിക്കുകയായിരുന്നെന്നും തട്ടിപ്പിനിരയായവര്‍ പറഞ്ഞു. പ്രതിയുടെ വീടിനുമുന്നില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാര്‍ കണ്ടത്തെിയതിലും ആശങ്കയുണ്ട്. കാറിന്‍െറ ഉടമയാര്, പ്രതിയുമായുള്ള ബന്ധം, കാറില്‍ പാസ്പോര്‍ട്ട് ഉപേക്ഷിച്ചതാര് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് പൊലീസ് നല്‍കുന്ന മറുപടി പ്രതികളുമായുള്ള പൊലീസ് ബന്ധത്തിന് ആക്കംകൂട്ടുന്നതായും ഇവര്‍ പറഞ്ഞു. കാറില്‍നിന്ന് കിട്ടിയതായി പറയുന്ന പാസ്പോര്‍ട്ടുകള്‍ പൊലീസ് കോടതിയില്‍ ഹാജരാക്കും. പിന്നീട് അതത് പൊലീസ് സ്റ്റേഷന്‍ മുഖേനയാകും ഇത് വിതരണം ചെയ്യുക. രണ്ടു ദിവസമായി മുക്കം പൊലീസ് സ്റ്റേഷന്‍ പരിസരത്ത് പാസ്പോര്‍ട്ടിനായി കാത്തിരുന്നവര്‍ ഞായറാഴ്ച സന്ധ്യയോടെയാണ് പിരിഞ്ഞുപോയത്. കോടതിയിലത്തെുന്നതോടെ തുകക്കും തുമ്പുണ്ടാകുമെന്ന പ്രതീക്ഷയിലാണിവര്‍. പൊലീസിന്‍െറ നടപടിയില്‍ മുസ്ലിംലീഗ് മുക്കം പഞ്ചായത്ത് സെക്രട്ടറി അബു കല്ലുരുട്ടി പ്രതി ഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.