പേരാമ്പ്ര: സാമൂഹിക ദ്രോഹികളെയും മദ്യപരെയും ഉപയോഗിച്ച് വെള്ളിയൂരില്‍ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ബി.ജെ.പി നീക്കം അവസാനിപ്പിക്കണമെന്ന് സി.പി.എം നൊച്ചാട് ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. സി.പി.എം പ്രവര്‍ത്തകരായ വരിപ്പിലാക്കൂല്‍ ദിനീഷിനെയും പി.കെ. ദാമോദരനെയും അക്രമിസംഘം ഓണനാളില്‍ മര്‍ദിച്ചു. സി.പി.എമ്മിന്‍െറ ബോര്‍ഡുകളും കൊടിമരങ്ങളും വ്യാപകമായി നശിപ്പിച്ചു. ആക്രമണത്തില്‍ പ്രതിഷേധിച്ച് വെള്ളിയൂരില്‍ സി.പി.എം പ്രകടനവും പൊതുയോഗവും നടത്തി. എടവന സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സി. ബാലന്‍, വി.എം. സുഭാഷ് സംസാരിച്ചു. വി.ടി. ബാലന്‍, വി.എം. മനോജ്, കെ.ടി. ബാലകൃഷ്ണന്‍, പി.എം. കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.