കോഴിക്കോട്: ജില്ലാ എംപ്ളോയബിലിറ്റി സെന്‍റര്‍ തൊഴില്‍ രഹിതര്‍ക്ക് ആശ്വാസമാകുന്നു. തൊഴിലന്വേഷകര്‍ക്കും സ്വകാര്യമേഖലയിലെ തൊഴില്‍ദാതാക്കള്‍ക്കുമിടയിലെ പാലമായി പ്രവര്‍ത്തിക്കുന്ന ജില്ലാ എംപ്ളോയബിലിറ്റി സെന്‍റര്‍ മുഖേന ഇതിനകം തൊഴില്‍ നേടിയവരുടെ എണ്ണം 7500ലേറെ വരും. ഏത് വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും മാന്യമായ ശമ്പളത്തോടെ അനുയോജ്യമായ തൊഴിലുകള്‍ കണ്ടത്തെി നല്‍കുന്നുവെന്നതാണ് സെന്‍ററിന്‍െറ സവിശേഷത. ജില്ലാ എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചുമായി ബന്ധപ്പെട്ടാണിത് പ്രവര്‍ത്തിക്കുന്നത്. 2013 ജൂണില്‍ മന്ത്രി ഷിബു ബേബിജോണ്‍ ഉദ്ഘാടനം ചെയ്തതിനുശേഷം വിവിധ മേഖലകളിലുള്ള 200ലേറെ കമ്പനികള്‍ ഇവിടെ രജിസ്റ്റര്‍ ചെയ്തതായി സെന്‍റര്‍ മേധാവി സരിന്‍ ചന്ദ് പറഞ്ഞു. ജൂലൈ വരെയുള്ള കാലയളവില്‍ 3800ഓളം പേര്‍ക്കാണ് സെന്‍റര്‍ വഴി കേരളത്തിനകത്തും പുറത്തുമുള്ള വിവിധ സ്വകാര്യകമ്പനികളില്‍ ജോലി ലഭിച്ചത്. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന എംപ്ളോയബിലിറ്റി സെന്‍ററില്‍ എല്ലാ ശനിയാഴ്ചകളിലും വിവിധ കമ്പനികള്‍ നടത്തുന്ന ഇന്‍റര്‍വ്യൂ വഴിയാണിത്. ഇതിനു പുറമെ, നിലമ്പൂര്‍, വെസ്റ്റ്ഹില്‍ എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച തൊഴില്‍മേളകള്‍ വഴി 3700ലേറെ പേര്‍ക്ക് തൊഴില്‍ നേടിക്കൊടുക്കാനും സാധിച്ചു. ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്, എന്‍ജിനീയര്‍, മാനേജര്‍, സ്വീപ്പര്‍, വാര്‍ഡന്‍, സെക്യൂരിറ്റി തുടങ്ങിയ ജോലികള്‍ ഇതിലുള്‍പ്പെടും. 250 രൂപ നല്‍കി ആജീവനാന്ത മെംബര്‍ഷിപ്പെടുത്തവര്‍ക്കാണ് അഭിമുഖത്തില്‍ പങ്കെടുക്കാന്‍ അവസരം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അവരുടെ തൊഴിലഭിരുചി മനസ്സിലാക്കാന്‍ സഹായകമായ അസെസ്മെന്‍റ് ടെസ്റ്റ്, ഇന്‍റര്‍വ്യൂ, ബയോഡാറ്റ തയാറാക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് സോഫ്റ്റ്സ്കില്‍ പരിശീലനം സൗജന്യമായി നല്‍കും. നിലവില്‍ ചില ഐ.ടി കമ്പനികള്‍ക്കാവശ്യമായ ഉദ്യോഗാര്‍ഥികളെ കണ്ടത്തെുന്നതിന് 80ലേറെ വിദ്യാര്‍ഥികള്‍ക്ക് 30 ദിവസത്തെ പ്രത്യേക പരിശീലനം നല്‍കിവരുന്നുണ്ട്. കോഴ്സുകള്‍ പൂര്‍ത്തിയാക്കുന്ന പുതിയ ബാച്ചുകള്‍പോലും ഏറക്കുറെ കാലഹരണപ്പെട്ട സിലബസാണ് പഠിച്ചിറങ്ങുന്നത് എന്നതിനാല്‍ കമ്പനികള്‍ക്ക് വേണ്ട കാര്യങ്ങളെക്കുറിച്ച് അവരെ പരിചയപ്പെടുത്തുകയും അതില്‍ അവരുടെ കഴിവ് പരീക്ഷിക്കുകയും ചെയ്യുകയെന്നതാണ് ഇതിന്‍െറ ലക്ഷ്യം. കമ്പനികള്‍തന്നെ നല്‍കിയ മോഡ്യൂളുകളിലാണ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്. 70 ശതമാനം മാര്‍ക്കോടെ പ്രോജക്ട് പൂര്‍ത്തീകരിക്കുന്ന മുഴുവന്‍ പേര്‍ക്കും 30,000 രൂപയില്‍ കുറയാത്ത ശമ്പളത്തോടെ കമ്പനികള്‍ ജോലി നല്‍കും. അടുത്തമാസം കൊയിലാണ്ടിയില്‍ മറ്റൊരു ജോബ് ഫെസ്റ്റ് കൂടി നടത്താനുള്ള തയാറെടുപ്പിലാണ് സെന്‍റര്‍ അധികൃതര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.