സി.പി.എം-ബി.ജെ.പി സംഘര്‍ഷം: ചെക്യാട് ചേലത്തോട്ടില്‍ വീട്ടില്‍ കയറി അക്രമം

വളയം: ചെക്യാട് ചേലത്തോട്ടില്‍ വീട്ടില്‍ കയറി ആക്രമണം. സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്ക്. വാഹനങ്ങള്‍ തകര്‍ത്തു. ബി.ജെ.പി പ്രവര്‍ത്തകന്‍ ചേലത്തോട്ടില്‍ അനീഷ് (32), ഭാര്യ സൗമ്യ (26), മാതൃസഹോദരി കമല (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. അക്രമത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു. ബൈക്കിലത്തെിയ എട്ടംഗസംഘം മാരകായുധങ്ങളുമായി വീട്ടിലേക്ക് കയറി വരാന്തയിലുണ്ടായിരുന്ന അനീഷിനെ അടിച്ചുവീഴ്ത്തുകയായിരുന്നു. തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്ത്രീകള്‍ക്ക് പരിക്കേറ്റത്. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട രണ്ട് കാറുകള്‍ അക്രമികള്‍ തകര്‍ത്തു. പനമ്പറ്റ മനോജന്‍െറ ഉടമസ്ഥതയിലുള്ള കെ.എല്‍ 58 സി 77 86 സ്വിഫ്റ്റ് കാര്‍, കുണ്ടുംകര ചാത്തുവിന്‍െറ കെ.എല്‍ 18 ജെ. 7039 എര്‍ട്ടിക്ക കാര്‍ എന്നിവയുടെ ഗ്ളാസുകള്‍ അടിച്ചുതകര്‍ക്കുകയുണ്ടായി. ഹെല്‍മറ്റ് ധരിച്ചാണ് അക്രമികള്‍ വീട്ടിലേക്ക് ഇരച്ച് കയറിയത്. തിരുവോണ ദിവസം പ്രദേശത്ത് സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതിന്‍െറ തുടര്‍ച്ചയാണ് അക്രമമെന്ന് കരുതുന്നു. പ്രതികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പരിക്കേറ്റവരെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വളയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.