മുക്കം: ഹജ്ജ് വളണ്ടിയര്‍ വിസ നല്‍കാമെന്നുപറഞ്ഞ് മലബാറിലെ വിവിധഭാഗങ്ങളില്‍ നിന്നായി പാസ്പോര്‍ട്ടും പണവും തട്ടിയ ഏജന്‍റ് മുക്കം മുത്തേരി പുത്തന്‍ മഠത്തില്‍ ജാബിര്‍ തട്ടിപ്പിനിരയായവരെ വീണ്ടും കബളിപ്പിച്ചു. പാസ്പോര്‍ട്ട് തിരികെനല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പിനിരയായവരോട് മുക്കം പൊലീസ് സ്റ്റേഷനില്‍ എത്തണമെന്ന് പറഞ്ഞ ജാബിര്‍ വീണ്ടും മുങ്ങുകയായിരുന്നു.
പുണെയില്‍നിന്ന് പാസ്പോര്‍ട്ടുമായി വരുന്നുണ്ടെന്നും ശനിയാഴ്ച രാവിലെ മുക്കം പൊലീസ് സ്റ്റേഷനില്‍ എത്തണമെന്നും ജാബിര്‍ തട്ടിപ്പിനിരയായവരോട് പറഞ്ഞു. ഇതുപ്രകാരം രാവിലെ എട്ടുമുതല്‍ സ്റ്റേഷനില്‍ കാത്തുനിന്നവര്‍ക്ക് നിരാശയായിരുന്നു ഫലം.
ഏറെനേരത്തിനുശേഷം സന്ധ്യയായിട്ടും പാസ്പോര്‍ട്ടുമായി ആരും എത്താത്തതിനത്തെുടര്‍ന്ന് ആളുകള്‍ ജാബിറിന്‍െറ കൂട്ടാളി കല്ലുരുട്ടി സ്വദേശി വാലുങ്കണ്ടത്തില്‍ മന്‍സൂറിന്‍െറ വീടിനുമുമ്പില്‍ സംഘടിച്ചു. ജാബിറിന്‍െറ സഹായിയായി പ്രവര്‍ത്തിച്ചയാളാണ് മന്‍സൂറെന്നും ഇയാളുടെ പക്കലും പണം നല്‍കിയിരുന്നെന്നും ഇവര്‍ പറഞ്ഞു. ജാബിറിന്‍െറ പിതാവാണ് പാസ്പോര്‍ട്ടുമായി വരുന്നതെന്നും കോട്ടക്കല്‍വരെ എത്തിയതായി ഫോണില്‍ പറഞ്ഞ് വീണ്ടും കബളിപ്പിക്കപ്പെട്ടതായും തടിച്ചുകൂടിയവര്‍ മാധ്യമങ്ങളോട് പ
റഞ്ഞു.
സംഭവത്തില്‍ പൊലീസ് ഒത്തുകളിക്കുകയാണെന്നും തട്ടിപ്പിനിരയായവര്‍ പറയുന്നു. പരാതി നല്‍കി 2 ദിവസം കഴിഞ്ഞ് ശനിയാഴ്ച മാത്രമാണ് മുക്കം പൊലീസ് കേസെടുക്കാന്‍ തയാറായത്. പൊലീസിന്‍െറ ഈ നിലപാടും സംശയാസ്പദമാണ്. തട്ടിപ്പിനിരയായവര്‍ സംഘംചേര്‍ന്ന് മന്‍സൂറിന്‍െറ വീടിന് മുന്നില്‍ മണിക്കൂറുകളോളം നിന്നിട്ടും സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പോലും പൊലീസ് തിരിഞ്ഞുനോക്കിയില്ല. ജാബിറിനും കൂട്ടാളികള്‍ക്കും മുങ്ങാന്‍ പൊലീസ് അവസരമൊരുക്കുകയാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.