നീര, വെളിച്ചെണ്ണ പ്ളാന്‍റുകളുടെ ശിലാസ്ഥാപനം നാളെ

വടകര: വടകര നാളികേര കര്‍ഷക ഉല്‍പാദക കമ്പനി ചെമ്മരത്തൂരില്‍ നിര്‍മിക്കുന്ന നീര പ്ളാന്‍റിന്‍െറയും മണിയൂരില്‍ നിര്‍മിക്കുന്ന വെളിച്ചെണ്ണ മില്ലിന്‍െറയും ശിലാസ്ഥാപനം ശനിയാഴ്ച. രാവിലെ ഒമ്പതിന് മന്ത്രി കെ.പി. മോഹനനും മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പിയും ശിലയിടല്‍ നിര്‍വഹിക്കും. ഓഹരി സര്‍ട്ടിഫിക്കറ്റുകള്‍ സി.കെ. നാണു എം.എല്‍.എ വിതരണം ചെയ്യും. രണ്ടാംഘട്ട ഓഹരി സമാഹരണം വടകര നഗരസഭാധ്യക്ഷ പി.പി. രഞ്ജിനിയില്‍നിന്ന് തുകസ്വീകരിച്ച് കെ.കെ. ലതിക എം.എല്‍.എ നിര്‍വഹിക്കും. ചെമ്മരത്തൂരില്‍ 37 സെന്‍റ് സ്ഥലത്ത് സ്ഥാപിക്കുന്ന പ്ളാന്‍റില്‍ 5000 ലിറ്റര്‍ നീര എട്ടുമണിക്കൂര്‍കൊണ്ട് സംസ്കരിക്കാന്‍ ശേഷിയുള്ള യന്ത്രസംവിധാനമാണ് സ്ഥാപിക്കുക. 2.5 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. മണിയൂര്‍ മുതുവനയില്‍ 57 സെന്‍റില്‍ സ്ഥാപിക്കുന്ന വെളിച്ചെണ്ണ പ്ളാന്‍റില്‍ നാല് ടണ്‍ കൊപ്രയില്‍നിന്ന് എട്ടുമണിക്കൂര്‍കൊണ്ട് 2700 ലിറ്റര്‍ വെളിച്ചെണ്ണ ഉല്‍പാദിപ്പിക്കാന്‍ കഴിയും. 2.5 കോടിയാണ് ചെലവ് കണക്കാക്കുന്നത്. ഓഹരിയിലൂടെ ആറുകോടി രൂപ സമാഹരിക്കും. 1.72 കോടി രൂപ മൂലധനം സമാഹരിച്ചു. നീര, ശര്‍ക്കര, നീര ഹണി, നീര ചോക്ളറ്റ് എന്നീ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഇപ്പോള്‍തന്നെ കമ്പനി വിപണിയിലത്തെിക്കുന്നുണ്ട്. ഇതിനായി മൂന്നു ഒൗട്ട്ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ചെയര്‍മാന്‍ പ്രഫ. ഇ. ശശീന്ദ്രന്‍, കെ. സദാനന്ദന്‍, ഇ. വി ജയരാഘവന്‍ നമ്പ്യാര്‍, ഇ.കെ. കരുണാകരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.