താമരശ്ശേരി: സംസ്ഥാന സര്‍ക്കാര്‍ മികച്ച ആശുപത്രികള്‍ക്ക് നല്‍കുന്ന ഗുണമേന്മക്കുള്ള കേരള അക്രഡിറ്റേഷന്‍ സ്റ്റാന്‍ഡേര്‍ഡ്സ് ഫോര്‍ ഹോസ്പിറ്റല്‍ (കെ.എ.എസ്.എച്ച്) താമരശ്ശേരി താലൂക്കാശുപത്രിക്ക് ലഭിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് സര്‍ക്കാര്‍ ആശുപത്രിക്ക് ഇങ്ങനെയൊരു ബഹുമതി ലഭിക്കുന്നത്. താമരശ്ശേരി താലൂക്ക് ആശുപത്രി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ വകുപ്പ് അഡീ. ഡയറക്ടര്‍ ഡോ. കെ. നാരായണ നായക് സാക്ഷ്യപത്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. സി. ഹരിദാസിന് കൈമാറി. കൊടുവള്ളി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് കാരാട്ട് റസാഖ് അധ്യക്ഷത വഹിച്ചു. വി.എം. ഉമ്മര്‍ മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡോ. കെ.പി. അബ്ദുറഷീദ് റിപ്പോര്‍ട്ട് സമര്‍പിച്ചു. പത്മശ്രീ ഡോ. ആസാദ് മൂപ്പന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. മുന്‍ മെഡിക്കല്‍ ഓഫിസര്‍മാരായ ഡോ. വി.വി. കുട്ട്യാലി, ഡോ. ഹരിദാസ് എന്നിവരെ ആദരിച്ചു. ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആനി ജോണ്‍, ടി.കെ. മുഹമ്മദ്, വിജിലന്‍സ് എസ്.പി. സി.ടി. ടോം, വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. മെഡിക്കല്‍ ഓഫിസര്‍ ഡോ. സി. ഹരിദാസ് സ്വാഗതവും ബ്ളോക് അംഗം കെ.സി. മാമു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.