നരിക്കുനി: ഗ്രാമീണമേഖലയിലെ ആരോഗ്യസേവനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിന്‍െറ ഭാഗമായാണ് ഗ്രാമപ്രദേശങ്ങളിലെ തെരഞ്ഞെടുത്ത ഗവ ആയുര്‍വേദ ഡിസ്പെന്‍സറികള്‍ കിടത്തിച്ചികിത്സയുള്ള മേജര്‍ ആശുപത്രിയായി ഉയര്‍ത്തിയതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പന്നിക്കോട്ടൂരിലെ ഗവ. ആയുര്‍വേദ ആശുപത്രി ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് കിടത്തിച്ചികിത്സയുള്ള ആശുപത്രിയായി ഈയിടെ ഉയര്‍ത്തിയ നാലു ഡിസ്പെന്‍സറികളിലൊന്നാണ് പന്നിക്കോട്ടൂരിലേത്. വി.എം. ഉമ്മര്‍ മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വത്സമ്മ മംഗലശ്ശേരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് അനുവദിച്ച 25 ലക്ഷം രൂപയും എം.പിയുടെ പ്രാദേശിക വികസനഫണ്ടില്‍നിന്ന് അനുവദിച്ച 10 ലക്ഷം രൂപയും ഉപയോഗിച്ചാണ് ആശുപത്രിക്കാവശ്യമായ കെട്ടിടം നിര്‍മിക്കുന്നത്. കെട്ടിടത്തിന്‍െറ പ്രവൃത്തി ഉദ്ഘാടനം എം.കെ. രാഘവന്‍ എം. പി നിര്‍വഹിച്ചു. ഡോ. എം. ബീന മുഖ്യാതിഥിയായിരുന്നു. ചേളന്നൂര്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് പി. അബൂബക്കര്‍, എം.എ. റസാഖ്, കെ.സി. അബു, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.സി. മുഹമ്മദ്, പി.പി. ഷെര്‍ളി, റാഷിദ പാണരുകണ്ടി, കെ.പി. മോഹനന്‍, ഐ.പി. രാജേഷ്, സി.പി. ലൈല, ടി.പി. ഗോപാലന്‍, ജസീല മജീദ്, എന്‍.കെ. മുഹമ്മദ് മുസ്ലിയാര്‍, പി. ശശീന്ദ്രന്‍, പി. മൂസക്കുട്ടി ഹാജി, വി. ബാബു, പി. അനില്‍കുമാര്‍, കെ. മമ്മുഹാജി, പി. ഗോപിനാഥന്‍, വി. മുഹമ്മദ് ഹാജി, എന്‍.പി. മുഹമ്മദ്, ഡോ. എന്‍. അഞ്ജന എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.