കുറ്റ്യാടിയില്‍ ഓപറേഷന്‍ സുലൈമാനി തുടങ്ങി

കുറ്റ്യാടി: ജില്ലാ ഭരണകൂടം ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്‍റ് അസോസിയേഷന്‍െറ സഹകരണത്തോടെ നടപ്പാക്കുന്ന ‘വിശപ്പില്ലാ നഗരം പദ്ധതി’ (ഓപറേഷന്‍ സുലൈമാനി) കുറ്റ്യാടിയിലും തുടങ്ങി. കലക്ടര്‍ എന്‍. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ടൗണിലത്തെുന്ന ആരും പണം ഇല്ലാത്തതിന്‍െറ പേരില്‍ വിശന്നു വലയരുതെന്ന നിശ്ചയദാര്‍ഢ്യമാണ് പദ്ധതിക്കു പിന്നില്‍. ഭക്ഷണ ടോക്കണ്‍ ആവശ്യപ്പെടുന്നവരോട് ചോദ്യശരങ്ങളുണ്ടാവരുതെന്നും ടോക്കണുമായി ഹോട്ടലിലത്തെുന്നവരോട് വിവേചനം കാണിക്കരുതെന്നും കലക്ടര്‍ ഓര്‍മിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. നഫീസ അധ്യക്ഷത വഹിച്ചു. ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്‍റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ടി.വി. മുഹമ്മദ് സുഹൈല്‍ പദ്ധതി വിശദീകരിച്ചു. എ.സി. ഖാലിദ്, ടി.കെ. മോഹന്‍ദാസ്, വി.പി. മൊയ്തു, യു.കെ. അര്‍ജുനന്‍, ഒ.വി. ലതീഫ്, എ. അബ്ദുല്‍അസീസ്, ഡോ. സജിപോള്‍, കൃഷ്ണന്‍ പൂളത്തറ എന്നിവര്‍ സംസാരിച്ചു. അസോസിയേഷന്‍ ഭാരവാഹികളായ വി. ആഷിഖ്, സുഗുണന്‍, ഹബീബ് അഹ്മദ്, ബഷീര്‍ ചിക്കീസ്, വി.വി. മുഹമ്മദ്റാഫി എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.