വടകര: താലൂക്കിലെ റേഷന്‍ കാര്‍ഡുകള്‍ പുതുക്കുന്നതിനായി കാര്‍ഡ് ഉടമകളില്‍നിന്നും ശേഖരിച്ച വിവരങ്ങള്‍ രേഖപ്പെടുത്തിയത്, കാര്‍ഡ് ഉടമകള്‍ക്ക് പരിശോധിക്കാനും തെറ്റുണ്ടെങ്കില്‍ തിരുത്താനും www.civilsupplieskerala.gov.in എന്ന വെബ് സൈറ്റ് ഉപയോഗപ്പെടുത്താവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു. ആഗസ്റ്റ് 28വരെ ഈ സൗകര്യം ലഭ്യമാണെന്ന് താലൂക്ക് സപ്ള ഓഫിസര്‍ അറിയിച്ചു. മേല്‍പ്പറഞ്ഞ വെബ് സൈറ്റില്‍ പ്രവേശിച്ച് റേഷന്‍ കാര്‍ഡ് ഡീട്ടെയില്‍സ് ക്ളിക് ചെയ്ത് സ്വന്തം കാര്‍ഡ് നമ്പര്‍ രേഖപ്പെടുത്തിയാല്‍ റേഷന്‍ കാര്‍ഡ് വിവരങ്ങള്‍ കാണാനാവും. തിരുത്തലുകള്‍ ആവശ്യമെങ്കില്‍ മൂന്നാം പേജില്‍ മൊബൈല്‍ നമ്പര്‍ രേഖപ്പെടുത്തിയാല്‍ നിങ്ങളുടെ മൊബൈല്‍ ഫോണില്‍ വണ്‍ടൈം പാസ്വേര്‍ഡ് ലഭിക്കും. ഈ പാസ്വേര്‍ഡ് നിര്‍ദിഷ്ട കോളത്തില്‍ ടൈപ്പ് ചെയ്യണം. അപേക്ഷയുടെ അവസാന ഭാഗത്ത് പാര്‍ട്ട് എ ക്രമനമ്പര്‍1,2 പാര്‍ട്ട് ബി ക്രമനമ്പര്‍1,2 എന്ന രീതിയില്‍ രേഖപ്പെടുത്തുക. ബാങ്ക് വിവരങ്ങള്‍ ഇല്ളെങ്കില്‍ അവ രേഖപ്പെടുത്തുക. ആധാര്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിന് ആധാര്‍നമ്പര്‍ രേഖപ്പെടുത്തുക. അതിനുശേഷം ആവശ്യമായ തിരുത്തലുകള്‍ രേഖപ്പെടുത്തുക. അടയാളം ടൈപ്പ് ചെയ്യുക. അപ്ഡേറ്റ് ചെയ്യുക. എക്സിറ്റ് ചെയ്യുക. ഒരാള്‍ക്ക് ഒരു തവണ മാത്രമേ തെറ്റുതിരുത്താന്‍ കഴിയുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.