ഫറോക്ക്: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നയനിലപാടുകളില്‍ പ്രതിഷേധിച്ച് സി.പി.എം നടത്തിയ ജനകീയ പ്രതിരോധത്തില്‍ ആയിരങ്ങള്‍ പങ്കാളികളായി. ദേശീയപാതയുടെ ബേപ്പൂര്‍ നിയോജക പരിധിയില്‍ തിരുവമ്പാടി, കുന്ദമംഗലം എന്നീ ഏരിയകളില്‍നിന്നുള്ള പ്രവര്‍ത്തകരും ബഹുജനങ്ങളും അണിചേര്‍ന്നു. സ്ത്രീകളും കുട്ടികളും തൊഴിലാളികളും പങ്കാളികളായി. മോഡേണ്‍ ജങ്ഷനില്‍ ഡോ. പി.കെ. പോക്കര്‍, കുണ്ടായിത്തോട് കെ.ഇ.എന്‍. കുഞ്ഞഹമ്മദ്, മുതിര്‍ന്ന പ്രവര്‍ത്തകനായ കെ. മാനുക്കുട്ടന്‍, പി. അപ്പുക്കുട്ടന്‍ എന്നിവര്‍ രാമനാട്ടുകരയിലും കണ്ണികളായി. വിവിധ കേന്ദ്രങ്ങളില്‍ സി.പി.എം സെക്രട്ടേറിയറ്റ് അംഗം ജോര്‍ജ് എം. തോമസ്, ജില്ലാ കമ്മിറ്റി അംഗങ്ങളും ഏരിയാ സെക്രട്ടറിമാരുമായ വി. ബാലകൃഷ്ണന്‍, ടി. വേലായുധന്‍, എം.ടി. വിശ്വനാഥന്‍, എം. ഗിരീഷ്, ഇ. രമേശ് ബാബു, പി.കെ. പ്രേംനാഥ്, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് വി. ബാലകൃഷ്ണന്‍ നായര്‍, ടി. മൊയ്തീന്‍കോയ, കെ.വി. ശിവദാസന്‍, എം. ചായിച്ചുട്ടി, എം. ധര്‍മരാജന്‍, വി.ജെ. പീതാംബരന്‍, പി.സി. രാജന്‍, ഒ. ഭക്തവത്സലന്‍, എ. ബാലകൃഷ്ണന്‍, ജോളി ജോസഫ്, വാഴയില്‍ ബാലകൃഷ്ണന്‍, പ്രഫ. ശശീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കെ. രാജീവ്, സി. അനീഷ് കുമാര്‍, സി. ഷിജു, എന്‍. ബിജു, ഷാജന്‍ മണ്ണിശ്ശേരി, സത്യനാഥ് രാമനാട്ടുകര എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.