തൊണ്ടിവയല്‍ ഐസ് പ്ളാന്‍റ് നിര്‍മാണപ്രവൃത്തി തടഞ്ഞു; സമരക്കാര്‍ക്കുനേരെ പൊലീസ് ലാത്തിവീശി

വടകര: അഴിയൂര്‍ ചോമ്പാല്‍ തൊണ്ടിവയലില്‍ ഐസ് പ്ളാന്‍റ് നിര്‍മാണപ്രവൃത്തി കുടിവെള്ള സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം. സംഭവമറിഞ്ഞ് സ്ഥലത്തത്തെിയ പൊലീസ് ലാത്തിവീശി. സമരപ്പന്തലും മറ്റും അടിച്ചുതകര്‍ത്തു. സമരസമിതി പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി ഭീഷണി മുഴക്കി. ചൊവ്വാഴ്ച രാവിലെ 8.30ഓടെയാണ് സംഭവം. പൊലീസ് അക്രമത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച രവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ അഴിയൂര്‍ പഞ്ചായത്തില്‍ ഹര്‍ത്താല്‍ നടത്താനും രാവിലെ 10ന് വടകര സി.ഐ ഓഫിസിലേക്ക് മാര്‍ച്ച് നടത്താനും കുടിവെള്ള സംരക്ഷണസമിതി തീരുമാനിച്ചു. പഞ്ചായത്ത് നല്‍കിയ അനുമതിക്ക് വിരുദ്ധമായി നിര്‍മാണപ്രവൃത്തി നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സ്ത്രീകളുള്‍പ്പെടെ സമരസമിതി പ്രവര്‍ത്തകര്‍ രംഗത്തത്തെിയത്. എതിര്‍പ്പ് പരിഗണിക്കാതെ ജോലിചെയ്യുന്നതുകണ്ട സമരക്കാര്‍ പ്രവൃത്തി തടസ്സപ്പെടുത്തുകയായിരുന്നു. കാര്യങ്ങള്‍ മനസ്സിലാക്കാതെ നടത്തിയ പൊലീസ് ഇടപെടലുകളാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് പറയുന്നു. എന്നാല്‍, സമരസമിതി പ്രവര്‍ത്തകര്‍ അറസ്റ്റിന് വഴങ്ങാത്ത സാഹചര്യത്തില്‍ ബലപ്രയോഗം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അറസ്റ്റ് ചെയ്ത നേതാക്കളെ കാണാനത്തെിയ എസ്.ഡി.പി.ഐ മണ്ഡലം സെക്രട്ടറി ഫാജിസിനെ പൊലീസ് മര്‍ദിച്ചു. ഇയാളെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷം നടന്ന സാഹചര്യത്തില്‍ അഴിയൂര്‍ പഞ്ചായത്ത് അസിസ്റ്റന്‍റ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ പ്ളാന്‍റ് നിര്‍മാണസ്ഥലം സന്ദര്‍ശിക്കുകയും അനധികൃത നിര്‍മാണം നടക്കുന്നതായി കണ്ടത്തെിയ സാഹചര്യത്തില്‍ ചൊവ്വാഴ്ച ഉച്ചയോടെതന്നെ കെട്ടിനിര്‍മാണത്തിന്‍െറ അനുമതി റദ്ധുചെയ്യുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അഴിയൂര്‍ പഞ്ചായത്ത് മെംബറുള്‍പ്പെടെ വിവിധ രാഷ്ട്രീയകക്ഷി നേതാക്കളടങ്ങുന്ന അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്പതോളം പേര്‍ക്കെതിരെ കേസെടുത്തു. അഴിയൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡ് മെംബര്‍ അനിഷ, നടേമ്മല്‍ രജനി, ചോമ്പാല പരവന്‍െറ വളപ്പില്‍ പ്രകാശന്‍, മാക്കൂട്ടത്ത് മീത്തല്‍ ലിനീഷ്, ചത്തെില്‍ കുനി ബാബു, കെ.കെ. ഹൗസില്‍ രാജന്‍, മാക്കൂട്ടത്ത് മീത്തല്‍ കുഞ്ഞിക്കണ്ണന്‍, മീത്തലെ എടപ്പാന്‍െറവിട ജ്യോതി, ചെല്ലട്ടുപൊയില്‍ സുരേന്ദ്രന്‍, പാറേമ്മല്‍ വിനോദ്, രാമചന്ദ്രന്‍ മാക്കൂട്ടത്തില്‍, വലിയപറമ്പത്ത് ഷിജിത്ത്, കുന്നുമ്മക്കണ്ടി രാജേഷ്, പുത്തലത്തുതാഴ ശശിധരന്‍, പള്ളിക്കുനിത്താഴ രജീഷ്, വലിയപറമ്പത്ത് ദിവാകരന്‍, കുന്നുമ്മക്കര തെക്കെ പുറം കുനി പ്രമോദ്, അരയാലോടി കുനിയില്‍ സി.ബി, വെള്ളികുളങ്ങര അരക്കന്‍െറവിട ഫാജിസ്, ഏറാമല മഠത്തില്‍ മീത്തല്‍ അനൂപ്, എടവനത്താഴ സബിന്‍, പുനത്തില്‍ സലീം, മുക്കാളി നടേമ്മല്‍ രജീഷ്, കൈപ്പാട്ടില്‍ ശ്രീധരന്‍, ചെല്ലട്ടാം വീട്ടില്‍ സുരേന്ദ്രന്‍, കൈപ്പാട്ടില്‍ ശ്രീധരന്‍, ആനന്ദ് വില്ലയില്‍ എം.പി. കുമാരന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ അകാരണമായി പൊലീസ് മര്‍ദിച്ചതായും ആക്ഷേപമുണ്ട്. ഇതത്തേുടര്‍ന്ന് സ്റ്റേഷന്‍ പരിസരത്ത് സമരാനുകൂലികള്‍ തമ്പടിച്ചു. നേതാക്കളുടെ ഇടപെടല്‍മൂലമാണ് കൂടുതല്‍ സംഘര്‍ഷത്തിലേക്ക് കടക്കാതെ ഒഴിവായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.