കോഴിക്കോട്: ആര്‍ക്കും ശല്യമുണ്ടാക്കാത്ത രീതിയില്‍ കഴിഞ്ഞ 20 വര്‍ഷത്തിലധികമായി മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡില്‍ കച്ചവടം ചെയ്യുന്ന തെരുവുകച്ചവടക്കാരെ ദ്രോഹിക്കുന്ന നടപടിയില്‍നിന്ന് പൊലീസ് പിന്തിരിയണമെന്ന് നാഷനല്‍ ഫുട്പാത്ത് ഉന്തുവണ്ടി പെട്ടിക്കട തൊഴിലാളി യൂനിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. സ്റ്റാന്‍ഡില്‍ അതിക്രമം നടത്തുന്ന ഒരുസംഘം മാഫിയകളെ നിയന്ത്രിക്കാനെന്ന പേരില്‍ പൊലീസ് കച്ചവടം തടയുകയാണ്. മാഫിയ-ഗുണ്ടാ സംഘങ്ങള്‍ക്കെതിരെ എന്നും ശക്തമായ നിലപാട് സ്വീകരിച്ചുവരുന്ന തങ്ങള്‍ സ്റ്റാന്‍ഡിലത്തെുന്ന നിരവധിപേരെ സാമ്പത്തികമായി സഹായിച്ചിട്ടുണ്ട്. പോക്കറ്റടിക്കാരില്‍നിന്ന് യാത്രക്കാരെ രക്ഷപ്പെടുത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പോക്കറ്റടിയില്‍ പണം നഷ്ടപ്പെട്ട നിരവധിപേര്‍ക്ക് യാത്രച്ചെലവിനുള്ള പണം സ്വരൂപിച്ചുനല്‍കിയ തെരുവുകച്ചവടക്കാരെ അടിച്ചോടിക്കുന്നത് നീതിയല്ല. ഗുണ്ടകള്‍ സ്റ്റാന്‍ഡില്‍ എത്തിയാല്‍ അവരുടെ വിവരങ്ങള്‍ ഉടന്‍ പൊലീസില്‍ അറിയിക്കാന്‍ തങ്ങള്‍ എന്നും ശ്രദ്ധിച്ചിട്ടുണ്ട്. നിരവധി കുടുംബങ്ങളെ വഴിയാധാരമാക്കി പൊലീസ് തുടരുന്ന ഒഴിപ്പിക്കലില്‍നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണമെന്നും കച്ചവടത്തിന് നഗരസഭയുടെയും വ്യാപാരികളുടെയും പിന്തുണ ഉണ്ടാവണമെന്നും യോഗം അഭ്യര്‍ഥിച്ചു. ഐ.എന്‍.ടി.യു.സി കോഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു യൂനിറ്റ് കണ്‍വീനര്‍ ഹംസ, മുഹമ്മദ്, അബ്ദുസ്സലാം എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.