ബീച്ച് ആശുപത്രിയില്‍ അനസ്തേഷ്യ ഡോക്ടര്‍മാരില്ല

കോഴിക്കോട്: ബീച്ച് ജനറല്‍ ആശുപത്രി അനസ്തേഷ്യ വിഭാഗത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ല. രണ്ടു തസ്തികകളാണ് അനസ്തേഷ്യ വിഭാഗത്തിലുള്ളത്. അതില്‍ ഒരു തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ഒന്നില്‍ വര്‍ക്കിങ് അറേഞ്ച്മെന്‍റില്‍ വന്ന ഡോക്റാണുള്ളത്. ദിവസവും അഞ്ഞൂറോളം രോഗികള്‍ ആശുപത്രിയിലത്തെുന്നുണ്ട്. അതില്‍തന്നെ കുറെപേര്‍ക്ക് ശസ്ത്രക്രിയയും മറ്റും വേണ്ടിവരുന്നു. എന്നാല്‍, പലപ്പോഴും ഡോക്ടര്‍മാരില്ലാത്തതിനാല്‍ ശസ്ത്രക്രിയകള്‍ നടക്കുന്നില്ല. സൗകര്യങ്ങളെല്ലാമുള്ള ആശുപത്രിയായിട്ടും ഡോക്ടര്‍മാരില്ലാത്തത് വിനയാവുകയാണ്. സ്ഥലവും സൗകര്യങ്ങളുമുള്ള ബീച്ചാശുപത്രിയില്‍ ചികിത്സിക്കാമെന്ന് കരുതിയത്തെുന്ന പല രോഗികള്‍ക്കും മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വരാന്തയില്‍ കിടക്കേണ്ട അനുഭവമാണുണ്ടാകുന്നത്. അനസ്തേഷ്യ വിഭാഗത്തില്‍ ഡോക്ടര്‍മാരെ അനുവദിക്കാമെന്ന് വകുപ്പ് അറിയിച്ചിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എ. സാബു പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.