പഴകിയ ഭക്ഷണം വിതരണംചെയ്ത ഹോട്ടലില്‍ യുവതിയുടെ പ്രതിഷേധം

കോഴിക്കോട്: പഴകിയ ഭക്ഷണം വിതരണം ചെയ്തതില്‍ പ്രതിഷേധിച്ച് ഹോട്ടലിനു മുന്നില്‍ യുവതിയുടെ കുത്തിയിരിപ്പ് സമരം. മെഡിക്കല്‍ കോളജിനു സമീപത്തെ കെ.എം ഹോട്ടലിനു മുന്നില്‍ പേരാമ്പ്ര സ്വദേശിനി സഫിയയാണ് പ്രതിഷേധസമരം നടത്തിയത്. ഹോട്ടലിനെതിരെ നടപടിയാവശ്യപ്പെട്ടും ഭക്ഷണപദാര്‍ഥം പരിശോധിക്കണമെന്നാവശ്യപ്പെട്ടും നാട്ടുകാരും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും പിന്നാലെ രംഗത്തത്തെി. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്‍റ് കമീഷണര്‍ സി.ടി. അനില്‍ കുമാര്‍ സ്ഥലത്തത്തെി ഭക്ഷണാവശിഷ്ടം പരിശോധനക്കെടുത്തതിനെ തുടര്‍ന്ന് രാത്രി 11ഓടെയാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്. ശനിയാഴ്ച രാത്രി എട്ടോടെയാണ് സംഭവങ്ങളുടെ തുടക്കം. ഡെങ്കിപ്പനി ബാധിച്ച് രണ്ടാം വാര്‍ഡില്‍ ചികിത്സയിലുള്ള സഹോദരന് കഴിക്കാന്‍ ഹോട്ടലില്‍നിന്ന് പത്തിരിയാണ് ഇവര്‍ പാഴ്സല്‍ വാങ്ങിയത്. പുളിപ്പും മണവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇത് തിരിച്ചേല്‍പിച്ചപ്പോള്‍ ഹോട്ടലിലെ കാഷ് കൗണ്ടറിലുണ്ടായിരുന്ന ആളും മറ്റൊരു ജീവനക്കാരനും അപമര്യാദയായി പെരുമാറുകയായിരുന്നുവത്രെ. ഇതത്തേുടര്‍ന്നാണ് ഇവര്‍ പ്രതിഷേധിച്ചത്. അടുക്കളയും പരിസരവും വൃത്തിയാക്കിയതിനുശേഷം ഹോട്ടല്‍ തുറന്നു പ്രവര്‍ത്തിച്ചാല്‍ മതിയെന്ന് നിര്‍ദ്ദേശിച്ചതായി അസി.കമ്മീഷണര്‍ സി.ടി. അനില്‍ കുമാര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.