ഒരാഴ്ചക്കിടെ സംസ്ഥാന പാതയില്‍ മൂന്ന് അപകടങ്ങള്‍

ഉള്ള്യേരി: കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാന പാതയില്‍ വാഹനങ്ങളുടെ അമിതവേഗം തുടര്‍ച്ചയായി അപകടങ്ങള്‍ ഉണ്ടാക്കുമ്പോഴും പൊലീസിന്‍െറ ഭാഗത്തുനിന്ന് ഫലപ്രദമായ നടപടികള്‍ ഉണ്ടാവുന്നില്ളെന്ന് പരാതി. ഉള്ള്യേരി പത്തൊമ്പതാം മൈലിനും പറമ്പിന്‍മുകളിനും ഇടയിലുള്ള ഒരു കിലോമീറ്റര്‍ ദൂരത്തിനുള്ളില്‍ ഒരാഴ്ചക്കുള്ളില്‍ നടന്ന മൂന്ന് അപകടങ്ങളില്‍ ഒരാള്‍ മരിക്കുകയും ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പറമ്പിന്‍മുകള്‍ അങ്ങാടിയില്‍ കഴിഞ്ഞ തിങ്കളാഴ്ച ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രികയായ യുവതി മരിച്ചിരുന്നു. തൊട്ടടുത്ത ദിവസം ഇതിനു മീറ്ററുകള്‍ മാറിയുള്ള വളവില്‍ രണ്ടു ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരു വാഹനത്തിലെ ഡ്രൈവര്‍ക്ക് പരിക്കേറ്റിരുന്നു. ഇന്നലെ നാല് വാഹനങ്ങള്‍ ഉള്‍പ്പെട്ട അപകടത്തില്‍ അഞ്ചുപേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഒരു സ്ത്രീയുടെ നില ഗുരുതരമാണ്. പറമ്പിന്‍മുകള്‍ അങ്ങാടി കഴിഞ്ഞുള്ള ഇറക്കത്തില്‍ കൊടുംവളവും തുടര്‍ന്ന് ഒരുകിലോമീറ്ററോളം നേരെയുള്ള റോഡും ആണ് ഈ ഭാഗത്ത്. അമിത വേഗത്തിലാണ് ഇതുവഴി വാഹനങ്ങള്‍ സഞ്ചരിക്കുന്നത്. ഇറക്കം അവസാനിക്കുന്ന പൊയില്‍താഴത്ത് റോഡിലുള്ള വരമ്പാണ് വേഗം നിയന്ത്രിക്കാനുള്ള ഏക സംവിധാനം. ഈ ഭാഗത്ത് അടുത്ത കാലത്തായി നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടും ബന്ധപ്പെട്ടവരുടെ ശ്രദ്ധ ഈ വിഷയത്തില്‍ ഉണ്ടായിട്ടില്ളെന്ന് വ്യാപകമായ പരാതിയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.