തെങ്ങില്‍നിന്ന് വീണ് കിടപ്പായ തൊഴിലാളിയുടെ കുടുംബത്തിനായി നാട്ടുകാര്‍ ഒന്നിച്ചു

കോഴിക്കോട്: തെങ്ങില്‍നിന്ന് വീണ് നട്ടെല്ലിന് ക്ഷതമേറ്റ് ആറുകൊല്ലത്തോളമായി കിടപ്പിലായ അത്തോളി മൊടക്കല്ലൂര്‍ വെള്ളിലാടുമലയില്‍ ഗംഗാധരന്‍െറ കുടുംബത്തെ സഹായിക്കാന്‍ നാട്ടുകാര്‍ കുടുംബസഹായ സമിതിയുണ്ടാക്കി. എസ്.എസ്.എല്‍.സിക്ക് പഠിക്കുന്ന മകളും 12 വയസ്സായ മകനും കേള്‍വിശക്തിയില്ലാത്ത ഭാര്യയുമടങ്ങുന്നതാണ് കുടുംബം. ഇവര്‍ക്ക് വാസയോഗ്യമായ വീടില്ല. വീടുനിര്‍മാണത്തിനെടുത്ത ലോണ്‍ കെ.ഡി.സി ബാങ്കില്‍ തിരിച്ചടക്കാനും വീടുപണി പൂര്‍ത്തിയാക്കാനും നിത്യചെലവിനും പഠനത്തിനും കഷ്ടപ്പെടുന്ന കുടുംബത്തിന് 2013ല്‍ ചികിത്സാ ധനസഹായം അനുവദിച്ചിട്ടും ഇതുവരെ ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ചെറിയ തുക അനുവദിച്ചെങ്കിലും അത് ലഭ്യമാകാന്‍ കടമ്പകളേറെ. ബാങ്കിന്‍െറ റിക്കവറി നിയമനടപടികള്‍ പുരോഗമിക്കുകയാണ്. ദുരിതപൂര്‍ണമായ അവസ്ഥ മനസ്സിലാക്കി രൂപവത്കരിച്ച കമ്മിറ്റി താല്‍ക്കാലിക സഹായം ലഭ്യമാക്കിയതുമാത്രമാണ് ആശ്വാസം. സഹായം അയക്കേണ്ട വിലാസം: എസ്.ബി.ഐ അത്തോളി (അനിതകുമാരി), അക്കൗണ്ട് നമ്പര്‍: 32994594947, ഐ.എഫ്.സി കോഡ്: എസ്.ബി.ഐ.എന്‍ 11925. ബന്ധപ്പെടേണ്ട നമ്പര്‍: മനോജ് -8547824555, ദമോദരന്‍ നായര്‍ -9495760465 (സാന്ത്വനം), അനിതകുമാരി -9946127267.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.