കോഴിക്കോട്: നഗരത്തിലും പരിസരത്തുനിന്നുമായി ഏഴോളം മോട്ടോര്‍ സൈക്കിളുകള്‍ കവര്‍ച്ചചെയ്ത സംഘത്തെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത നാലുപേര്‍ ഉള്‍പ്പെടെ വെള്ളയില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആറംഗസംഘമാണ് പിടിയിലായത്. വെസ്റ്റ്ഹില്‍ ആപ്കോ മൊബൈല്‍സ് എന്ന സ്ഥാപനത്തില്‍ വില്‍പനക്കുവെച്ച വാഹനവും നടക്കാവ് പുളിക്കല്‍ ലൈനില്‍ സക്കറിയയുടെ വാഹനവും മോഷ്ടിച്ചത് ഈ സംഘമാണ്. നാലുകുടിപറമ്പ് ഹാജ്യാര്‍ ഹൗസിങ് കോളനി മുഹമ്മദ് ഷെഹല്‍ (21), പുതിയകടവ് നാലുകുടിപറമ്പ് ജമീലാ മന്‍സിലില്‍ അബ്ദുല്‍ സഹദ് ദിനാന്‍ (22) എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘം കുറച്ചുകാലമായി നഗരത്തില്‍ സജീവമാണ്. കോഴിക്കോട് ബീച്ച്, ക്രിസ്ത്യന്‍കോളജ് പരിസരം, എരഞ്ഞിപ്പാലം, നടക്കാവ്, മെഡിക്കല്‍കോളജ് പരിസരം, വെസ്റ്റ്ഹില്‍ എന്നീ സ്ഥലങ്ങളില്‍നിന്നാണ് വാഹനങ്ങള്‍ മോഷ്ടിച്ചത്. പറഞ്ഞുറപ്പിച്ചതിലും കുറഞ്ഞ തുകക്ക് വാഹനങ്ങള്‍ വില്‍പന നടത്തുന്ന ഇവര്‍, യഥാര്‍ഥ രേഖകള്‍ നല്‍കുമ്പോള്‍ ബാക്കി പണം കൈമാറിയാല്‍ മതിയെന്നാണ് ഇടപാടുകാരെ ധരിപ്പിച്ചിരുന്നത്. ആഢംബര ജീവിതം നയിക്കുന്നതിനുവേണ്ടി മോഷണത്തിലേക്ക് തിരിഞ്ഞ പ്രതികള്‍ മറ്റേതെങ്കിലും കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. ഇവരില്‍നിന്ന് ലഭിച്ച വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ ഏതാനും മോഷണ സംഘങ്ങള്‍ പൊലീസിന്‍െറ നിരീക്ഷണത്തിലാണ്. മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാത്ത പ്രതികള്‍ മുന്‍കൂട്ടി പറഞ്ഞുറപ്പിച്ച സമയം കണക്കാക്കിയാണ് ഒത്തുകൂടാറുള്ളത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പൊലീസിന്‍െറ നിരീക്ഷണത്തിലായിരുന്നു ഇവര്‍. നടക്കാവ് എസ്.ഐ ജി. ഗോപകുമാറിന്‍െറ നേതൃത്വത്തില്‍ എസ്.ഐമാരായ വേണുഗോപാലന്‍, തുളസീധരന്‍ പിള്ള, എ.എസ്.ഐമാരായ എം.കെ. ഉണ്ണി, എ. അനില്‍കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ കെ. അബ്ദുല്‍ റഹ്മാന്‍, കെ. രാജന്‍, രണ്‍ധീര്‍ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച വാഹനങ്ങളും കണ്ടെടുത്തു. വാഹനങ്ങളുടെ യഥാര്‍ഥ ഉടമസ്ഥരെ കണ്ടത്തൊനുള്ള ശ്രമം നടന്നുവരികയാണ്. കോഴിക്കോട് ജെ.എഫ്.സി.എം നാലാം കോടതിയില്‍ ഹാജരാക്കിയ മുഹമ്മദ് ഷെഹല്‍, അബ്ദുല്‍ സഹദ് ദിനാന്‍, എന്നിവരെ റിമാന്‍ഡ് ചെയ്തു. ജുവനൈല്‍ കോടതി മുമ്പാകെ ഹാജരാക്കിയ മറ്റ് നാലുപേരെയും കോടതി രക്ഷിതാക്കള്‍ക്കൊപ്പം ജാമ്യത്തില്‍ വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.