യുവാക്കളുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി

പേരാമ്പ്ര: രണ്ടു യുവാക്കള്‍ കൊയിലാണ്ടി നെല്ല്യാടിപ്പുഴയില്‍ മുങ്ങിമരിച്ചത് വാല്യക്കോട് ഗ്രാമത്തെ ദു$ഖത്തിലാഴ്ത്തി. പറയന്‍കണ്ടി ദാസന്‍െറ മകന്‍ ഹരീഷിനെയും (30), ചിത്രകം മോഹനന്‍െറ മകന്‍ ശ്രീരാജിനെയും (28) വെള്ളിയാഴ്ച ഉച്ചയോടെയാണ് കാണാതാവുന്നത്. ഇവരുടെ വസ്ത്രങ്ങള്‍ നെല്ല്യാടിപ്പുഴയുടെ കരയില്‍ കണ്ടതാണ് ഇവര്‍ പുഴയില്‍ വീണതാവാമെന്ന സംശയം ജനിപ്പിച്ചത്. ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരുംചേര്‍ന്ന് ഒരുദിവസം മുഴുവന്‍ നടത്തിയ തിരച്ചിലിനൊടുവില്‍ ഞായറാഴ്ച രാവിലെയാണ് ഇരുവരുടെയും മൃതദേഹം കണ്ടത്തെുന്നത്. ഇന്ത്യന്‍ ആര്‍മിയില്‍ ജവാനായ ഹരീഷ് മാസങ്ങള്‍ക്ക് മുമ്പാണ് വിവാഹിതനായത്. അവിവാഹിതനായ ശ്രീരാജ് ഡി.വൈ.എഫ്.ഐ ഊഞ്ഞാറ്റില്‍ യൂനിറ്റ് ജോ. സെക്രട്ടറിയും ‘നാട്ടിന്‍കൂട്ടം’ കലാസാഹിത്യവേദി ഭാരവാഹിയുമാണ്. പൊതുരംഗത്തും കലാ സാംസ്കാരിക രംഗത്തും സജീവ സാന്നിധ്യമായിരുന്നു. അച്ഛനും അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബത്തിന്‍െറ ഏക പ്രതീക്ഷയായിരുന്നു ശ്രീരാജ്. ബംഗളൂരുവില്‍നിന്ന് നഴ്സിങ് പൂര്‍ത്തിയാക്കിയ ഈ യുവാവ് ജോലിക്ക് പേകാന്‍ തയാറെടുക്കുകയായിരുന്നു.കോഴിക്കോട് മെഡി. കോളജില്‍നിന്ന് പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഞായറാഴ്ച വൈകീട്ടോടെ വാല്യക്കോട്ടത്തെിച്ച മൃതദേഹങ്ങള്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ അവരവരുടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. സര്‍വകക്ഷി അനുശോചനാ യോഗത്തില്‍ നൊച്ചാട് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.സി. ബാബുരാജ് അധ്യക്ഷത വഹിച്ചു. ടി.സി. കുഞ്ഞമ്മദ്, കെ. ശ്രീധരന്‍, ലജീഷ് കുമാര്‍, മുനീര്‍ എരവത്ത്, കെ.യു. ജിതേഷ്, വി.വി. ദിനേശന്‍, കെ.പി. രാധാകൃഷ്ണന്‍, മനോജ് പൊന്‍പറ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.