ബസില്‍ മോഷണശ്രമത്തിനിടെ രണ്ട് ആന്ധ്ര സ്വദേശിനികള്‍ പിടിയില്‍

ഫറോക്ക്: ബസില്‍ കയറുമ്പോള്‍ പിഞ്ചുകുഞ്ഞിന്‍െറ സ്വര്‍ണമാല മോഷ്ടിക്കാന്‍ ശ്രമിച്ച ആന്ധ്ര സ്വദേശിനികളായ രണ്ടു യുവതികളെ നാട്ടുകാര്‍ പിടികൂടി. ഫറോക്ക് ബസ്സ്റ്റാന്‍ഡില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. യുവതി കുഞ്ഞിനെയും കൊണ്ട് ബസില്‍ കയറുന്നതിനിടെ തിരക്കുകൂട്ടി മൂന്നു യുവതികള്‍ ബസിലേക്ക് കയറുകയും സംഘത്തിലെ ഒരാള്‍ കുഞ്ഞിന്‍െറ സ്വര്‍ണമാല പൊട്ടിച്ചെടുക്കുകയുമായിരുന്നു. മാല പൊട്ടിക്കുന്നതിനിടെ വേദനിച്ച കുഞ്ഞ് കരഞ്ഞതാണ് മോഷണ സംഘത്തെ പിടികൂടാന്‍ കാരണമായത്. ഉടനെ സംഘത്തിലെ ഒരു യുവതി ഓടി രക്ഷപ്പെട്ടു. രണ്ടുപേരെ നാട്ടുകാര്‍ കൈയോടെ പിടികൂടി. മാല തിരിച്ചുകിട്ടിയതിനാല്‍ യുവതി പരാതിനല്‍കിയില്ല. നാട്ടുകാര്‍ പിടികൂടി ചോദ്യം ചെയ്തതില്‍നിന്ന് ആന്ധ്ര സ്വദേശിനികളാണെന്ന് ഇവര്‍ വ്യക്തമാക്കി. 17നും 20നും ഇടയില്‍ പ്രായമുള്ളവ രാണിവര്‍. കോളജ് വിദ്യാര്‍ഥിനികളെപ്പോലെ വേഷംധരിച്ച് ബാഗ് തോളില്‍ തൂക്കിയാണ് ഇവരുടെ സഞ്ചാരം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തത്തെിയ പൊലീസ് യുവതികളെ കസ്റ്റഡിയിലെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.