കോട്ടയം: കാറ്റും മഴയും വന്നാൽ മുട്ടമ്പലം മാന്തറയിൽ വീട്ടിൽ മല്ലികക്ക് പിന്നെ ഉറക്കമില്ല. ഇടിഞ്ഞുവീഴാറായ കൂറ്റൻ മതിലിന് കീഴിൽ ഭീതിയോടെ കഴിയുകയാണ് മല്ലികയുടെ കുടുംബം. സ്വകാര്യകമ്പനിയുടെ മതിലാണ് താഴെനിന്ന് നോക്കിയാൽ കാണാത്തത്ര ഉയരത്തിൽ ഭീഷണിയുയർത്തി നിൽക്കുന്നത്.
കമ്പനി പൂട്ടിയതിനെതുടർന്ന് കാടുപിടിച്ചുകിടക്കുകയാണ് മതിൽ. മതിലിെൻറ പലഭാഗത്തും മരങ്ങൾ വളർന്ന് വിള്ളൽ വീണു. കാറ്റിലും മഴയിലും മണ്ണ് അടർന്നുവീഴുന്നുണ്ട്. രണ്ടുവർഷം മുമ്പ് കമ്പനിക്കാരെ അറിയിച്ചതിനെതുടർന്ന് മതിലിലെ മരങ്ങൾ മുറിച്ചെങ്കിലും വീണ്ടും വളർന്നു. രണ്ടുദിവസമായി ജില്ലയിൽ മഴ ശക്തമാണ്.
എപ്പോൾ വേണമെങ്കിലും തകർന്നുവീഴാവുന്ന അവസ്ഥയിലാണ് മതിൽ. മല്ലികയുടെ ഭർത്താവും മകനുമാണ് വീട്ടിലുള്ളത്. ഭർത്താവ് എം.സി. തങ്കപ്പൻ നാലുവർഷമായി സുഖമില്ലാെത കിടപ്പിലാണ്. മതിലിനെ പേടിച്ച് വയ്യാത്ത ഭർത്താവിനെ തനിച്ചാക്കി പണിക്കുപോവാൻ ധൈര്യമില്ല മല്ലികക്ക്.
മതിൽ ഇടിഞ്ഞുവീണാൽ മല്ലികയുടെ ഷീറ്റിട്ട വീട് ബാക്കിയുണ്ടാവില്ല. അപകടം സംഭവിക്കുംമുമ്പ് അധികൃതർ സഹായിക്കണമെന്നാണ് മല്ലികയുടെ അപേക്ഷ.വൻമതിലിനെ പേടിച്ച് ഉറക്കമില്ലാതെ മല്ലികയുടെ കുടുംബം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.