ജഡ്ജിയമ്മാവൻ കോവിലിൽ ദർശനം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ

കോട്ടയം: ലൈംഗിക പീഡനനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പൊൻകുന്നം ചെറുവള്ളി ജഡ്ജിയമ്മാവൻ കോവിലിൽ ദർശനം നടത്തി. തിങ്കളാഴ്ച വൈകിട്ട് ചെറുവള്ളി ദേവീ ക്ഷേത്രത്തിലെ ജഡ്ജിയമ്മാവൻ കോവിലിലാണ് രാഹുൽ ദർശനം നടത്തിയത്. കോടതി വ്യവഹാരങ്ങളിൽ ഉൾപ്പെടുന്നവർ നീതി തേടി വഴിപാട് നടത്തുന്ന ക്ഷേത്രമാണ് ജഡ്ജിയമ്മാവൻ കോവിൽ.

ജഡ്ജിയമ്മാവൻ നടയിൽ രാഹുൽ അപ്പം വഴിപാട് നടത്തി. ലൈംഗിക പീഡനക്കേസിൽ രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ സർക്കാർ സമർപ്പിച്ച ഹരജി ക്രിസ്മസിന് ശേഷം കോടതി പരിഗണിക്കാനിരിക്കെയാണ് രാഹുലിന്‍റെ ക്ഷേത്ര ദർശനം.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ കീഴിലുള്ള ചെറുവള്ളി ദേവീ ക്ഷേത്രത്തിലെ ഉപക്ഷേത്രമാണ് ജഡ്ജിയമ്മാവൻ കോവിൽ. കോടതി വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട് കോവിലിൽ ദർശനം നടത്തിയാൽ ഫലം ലഭിക്കുമെന്നാണ് പറയപ്പെടുന്നത്.

മുമ്പ് നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിന്‍റെ വിചാരണവേളയിൽ നടൻ ദിലീപ് ജഡ്ജിയമ്മാവൻ കോവിലിൽ എത്തിയിരുന്നു. ക്രിക്കറ്റ് കോഴ വിവാദ സമയത്ത് ശ്രീശാന്ത്, നടൻ വിശാൽ അടക്കം നിരവധി പേർ കോവിലിൽ ദർശനം നടത്തിയിട്ടുണ്ട്.

Tags:    
News Summary - Rahul Mamkootathil visits judge ammavan temple in cheruvally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.