അഴുത ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട നൗഷാദ് വെംബ്ലി
(കൊക്കയാര്‍), ജോണ്‍ പി.
തോമസ് (പെരുവന്താനം)
കൊക്കയാര്‍: കൊക്കയാറില്‍ ഭാഗ്യമുള്ള മുന്നണികള്‍ക്ക് ഭരണം നടത്താം. ഇരുമുന്നണിയും ഒപ്പത്തിനൊപ്പമായ കൊക്കയാര്‍ ഗ്രാമപഞ്ചായത്തില്‍ ആരുഭരിക്കണമെങ്കിലും ഭാഗ്യവേണം. 14 സീറ്റുള്ള ഇവിടെ ഇരുമുന്നണിക്കും ഏഴു സീറ്റ് വീതമാണ് ലഭിച്ചത്. അതിനാല്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് നറുക്കെടുപ്പ് നടത്തണം. 15 വര്‍ഷമായി എല്‍.ഡി.എഫ് ഭരിക്കുന്ന ഇവിടെ ഇക്കുറി ഇരുമുന്നണിക്കും തുല്യസീറ്റ് വീതം ലഭിച്ചതിനെതുടര്‍ന്നാണ് നറുക്കെടുക്കേണ്ടി വരും. കോണ്‍ഗ്രസിന് ഏഴും സി.പി.എം -ആറ്, സ്വതന്ത്രന്‍ -ഒന്ന് എന്നതാണ് കക്ഷിനില
ത്രിതല പഞ്ചായത്തില്‍ കൊക്കയാര്‍ പഞ്ചായത്തില്‍ വെംബ്ലി വാര്‍ഡില്‍ ഒരു പ്രത്യേകതയുണ്ട്. സ്വന്തമായി നാലു പ്രതിനിധികള്‍. ഗ്രാമപഞ്ചായത്തില്‍ രജനി രാജനാണ് വിജയിച്ചത്.തൊട്ടടുത്ത വാര്‍ഡായ വടക്കമലയില്‍ വിജയിച്ച കെ.എല്‍. ദാനിയേലും ഇതേ വാര്‍ഡിലെ വോട്ടറാണ്. ബ്ലോക്ക് പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ട നൗഷാദ് വെംബ്ലിയും ഈ വര്‍ഡിലെ വോട്ടറാണ്. ജില്ല പഞ്ചായത്തില്‍ ഉപ്പുതറ ഡിവിഷനില്‍നിന്ന് വിജയിച്ച ടോണി തോമസ് വെംബ്ലിയിലെ താമസക്കാരനാണ്. എല്ലാവരും കോണ്‍ഗ്രസ് അംഗങ്ങളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.