ഇടതു സർക്കാറി​െൻറ കാലഘട്ടം കൂടി അന്വേഷണ പരിധിയിൽ കൊണ്ടുവരണം -പി.കെ. കൃഷ്ണദാസ്

ഇടതു സർക്കാറിൻെറ കാലഘട്ടം കൂടി അന്വേഷണ പരിധിയിൽ കൊണ്ടുവരണം -പി.കെ. കൃഷ്ണദാസ് പാലാ: പാലാരിവട്ടം പാലം അഴിമതിയിൽ ഇ ടതു സർക്കാറിൻെറ കാലഘട്ടം കൂടി അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. എൽ.ഡി.എഫ് സർക്കാർ പുറത്തിറക്കിയ 100 ദിന നേട്ടപ്പട്ടികയിൽ പാലാരിവട്ടം പാലവുമുണ്ടായിരുന്നു. 30 ശതമാനം പൂർത്തീകരിച്ചതും ഗുണനിലവാര സർട്ടിഫിക്കറ്റ് നൽകിയതും ഈ സർക്കാറിൻെറ കാലത്താണ്. നിഷ്പക്ഷമായ അന്വേഷണം നടന്നാൽ എൽ.ഡി.എഫിൻെറയും യു.ഡി.എഫിൻെറയും സംസ്ഥാന നേതൃയോഗം ജയിലിൽ കൂടേണ്ടി വരുമെന്നും പാലായിൽ വാർത്തസമ്മേളനത്തിൽ കൃഷ്ണദാസ് പറഞ്ഞു. എൻ.ഡി.എ കുടുംബയോഗങ്ങൾ ഇന്ന് പാലാ: എൻ.ഡി.എ സ്ഥാനാർഥി എൻ. ഹരി ശനിയാഴ്ച വിവിധ കുടുംബയോഗങ്ങളിൽ പങ്കെടുക്കും. മണ്ഡലത്തിലെ പ്രമുഖരെ നേരിൽക്കണ്ട് വോട്ടുറപ്പിക്കും. ചൂണ്ടച്ചേരി, ഭരണങ്ങാനം, അളനാട്, എലിക്കുളം എന്നിവിടങ്ങളിലെ കുടുംബയോഗങ്ങളിൽ ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, ജനറൽ സെക്രട്ടറി എം.ടി. രമേശ്, കെ. സുരേന്ദ്രൻ, കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.