കോട്ടയം നഗരത്തിലെ തട്ടുകടകൾ െപാലീസ് ഒഴിപ്പിച്ചു

കോട്ടയം: നഗരത്തിൽ ബേക്കർ ജങ്ഷൻ മുതൽ സെൻട്രൽ ജങ്ഷൻ വരെയുള്ള സ്ഥലത്തെ കൈയേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടി വെള ്ളിയാഴ്ച വൈകീട്ട് പൊലീസ് ആരംഭിച്ചു. ലൈസൻസില്ലാതെ ഈ പ്രദേശത്ത് പ്രവർത്തിച്ച മൂന്ന് അനധികൃത തട്ടുകടകൾ നീക്കംചെയ്തു. ഒരു ലൈസൻസിൻെറ മറവിൽ ഒന്നിലധികം കടകൾ പ്രവർത്തിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവരോട് കടകൾ ഒഴിഞ്ഞു പോകാനുള്ള നിർദേശം പൊലീസ് നൽകി. നഗരത്തിൽ അഞ്ഞൂറിലേറെ വഴിയോരക്കച്ചവടക്കാർ വിവിധ ജോലികൾ ചെയ്യുന്നുണ്ടെന്നാണ് പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. വഴിയോരങ്ങളിലെ തട്ടുകടകൾ ക്വട്ടേഷൻ സംഘങ്ങൾക്ക് വാടകക്ക് നൽകിയിരിക്കുന്നതായി പൊലീസ് കണ്ടെത്തി. തട്ടുകടകൾ കേന്ദ്രീകരിച്ച് നഗരത്തിലെ അനധികൃത ഇടപാടുകൾ നടക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.