ഷാപ്പിലെ ജലസംഭരണി തകർന്നുവീണ് മൂന്നുപേർക്ക് പരിക്ക്

കറുകച്ചാൽ: വൃത്തിയാക്കുന്നതിനിടയിൽ . ഷാപ്പിലെ ജോലിക്കാരായ നെടുംകുന്നം വലയിൽ ഗോപാലകൃഷ്ണൻ (65), നെടുംകുന്നം പരവൻപ റമ്പ് സിബി (55), പൊങ്ങൻപാറ പാപ്പച്ചൻ (60) എന്നിവർക്കാണ് പരിക്കേറ്റത്. നെടുംകുന്നം- മൈലാടി റോഡിൽ പ്രവർത്തിക്കുന്ന ഷാപ്പിൽ വെള്ളിയാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അപകടം. 12 അടിയോളം ഉയരത്തിൽ ഹോളോബ്രിക്‌സ് കട്ടകൾ കൊണ്ട് നിർമിച്ച കെട്ടിനു മുകളിലാണ് സംഭരണി സ്ഥാപിച്ചിരുന്നത്. ഇതിനുമുകളിൽ കയറി വൃത്തിയാക്കുന്നതിനിടയിൽ സംരക്ഷണഭിത്തിയടക്കം ഇടിഞ്ഞ് ഇവരുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. അപകടത്തിൽ ഗോപാലകൃഷ്ണൻെറ കാൽ ഒടിഞ്ഞു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാപ്പച്ചനും സിബിയും കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.