യൂറോപ്പിൽ രണ്ടാം സെക്കുലറൈസേഷൻ നടന്നു -പ്രഫ. സൈമൺ ഡൂറിങ്

കോട്ടയം: യൂറോപ്പിൽ രണ്ടാം സെക്കുലറൈസേഷൻ നടന്നതായി ചിന്തകൻ പ്രഫ. സൈമൺ ഡൂറിങ്. എം.ജി സർവകലാശാല സ്‌കൂൾ ഓഫ് ലെറ്റേ ഴ്‌സും സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയിൽ 'ദ സെക്കൻഡ് സെക്കുലറൈസേഷൻ' വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആദ്യ സെക്കുലറൈസേഷൻ മതവും പൊതുജീവിതവും അതിൻെറ രാഷ്ട്രീയവുമായി ബന്ധപ്പെട്ടതായിരുന്നുവെങ്കിൽ രണ്ടാമത്തേത് സാംസ്‌കാരികതലത്തിലാണ് നടന്നിട്ടുള്ളത്. വരേണ്യ സംസ്‌കാരത്തിൻെറ പൊളിച്ചെഴുതലാണ് രണ്ടാം സെക്കുലറൈസേഷനിൽ സംഭവിച്ചത്. ഇത് യൂറോപ്പിലാണ് സംഭവിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. പ്രഭാഷണ പരിപാടി വൈസ് ചാൻസലർ പ്രഫ. സാബു തോമസ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ഓഫ് ലെറ്റേഴ്‌സ് ഡയറക്ടർ പ്രഫ. കെ.എം. കൃഷ്ണൻ, ഡോ. സജി മാത്യു എന്നിവർ സംസാരിച്ചു. വിദ്യാർഥികളും അധ്യാപകരുമായി അദ്ദേഹം സംവദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.