ശ്രീനാരായണഗുരു സമാധി ദിനാചരണം ഇന്ന്

കുറവിലങ്ങാട്: എസ്.എൻ.ഡി.പി യോഗം 3321ാം നമ്പർ കുര്യനാട് ശാഖയുടെ നേതൃത്വത്തിൽ സമാധി ദിനാചരണം ശനിയാഴ്ച രാവിലെ ഒമ്പതി ന് നടക്കും. 9.30ന് പ്രഫ. എം.ജി. ശശിധരൻ (റിട്ട. പ്രഫ. എസ്.എൻ.എം കോളജ്, മാല്യങ്കര മൂത്തകുന്നം) ആത്മീയ പ്രബോധനവും സമാധിദിന സന്ദേശവും നൽകും. 12.30ന് ഗുരുക്ഷേത്രാങ്കണത്തിൽനിന്ന് ശാന്തിയാത്ര, വൈകീട്ട് 3.30ന് പ്രാർഥന സമാപനം, ദീപാരാധന, അന്നദാനം എന്നിവ. കടുത്തുരുത്തി: 2485ാം നമ്പർ മാന്നാർ ശാഖയിൽ രാവിലെ എട്ടിന് പതാക ഉയർത്തൽ ശാഖ പ്രസിഡൻറ് കെ.പി. േകശവൻ നിർവഹിക്കും. പത്തിന് ക്ഷേത്രാങ്കണത്തിൽനിന്ന് ശാന്തിയാത്ര, 11.30ന് തൃപ്പൂണിത്തുറ അരുൺ വിജയി സത്യനിഷ്ഠ ജീവിതപുരോഗതിക്ക് 'ഗുരദേവ ദർശനം' വിഷയത്തിൽ നടത്തുന്ന പ്രഭാഷണം. 3.30ന് ഉപവാസ സമാപനവും പ്രസാദ വിതരണവും. കടുത്തുരുത്തി: 124ാം നമ്പർ ഞീഴൂർ ശാഖയിൽ രാവിലെ പത്തിന് ഗുരുസ്മരണ. ചെയർമാൻ എം.വി. കൃഷ്ണൻകുട്ടി ഉപവാസം ഉദ്ഘാടനം ചെയ്യും. തുടർന്ന് ഗുരുകൃതികളുടെ പാരായണം, പ്രഭാഷണം. വൈകീട്ട് 3.20ന് ഉപവാസ സമാപനം, കഞ്ഞിവീഴ്ത്തൽ. കടുത്തുരുത്തി: 6383ാം നമ്പർ വാലാച്ചിറ ശാഖയിൽ യൂനിയൻ സെക്രട്ടറി എൻ.കെ. രമണൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡൻറ് സോമൻ കണ്ണംപുഞ്ചയിൽ അധ്യക്ഷത വഹിക്കും. 10.30ന് ശാന്തിയാത്ര, 12ന് സുരേഷ് വടയാർ (പ്രോസസ് എൻജിനീയർ, ടി.സി.സി കൊച്ചി) ഗുരുദർശന പ്രഭാഷണം നടത്തും. ശാഖ യോഗം വൈസ് പ്രസിഡൻറ് ബിനുകുമാർ ബിനു നിവാസ് നന്ദി പറയും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.