മീഡിയ വിങ്​സ്​ സംരംഭക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ബെറ്റര്‍ വേള്‍ഡ് അവാര്‍ഡ് എൻ.കെ. കുര്യന്

കോട്ടയം: മാധ്യമരംഗത്തെ പഠനവും ഗവേഷണവും ലക്ഷ്യമിട്ട് ആരംഭിച്ച മീഡിയ മാനേജ്‌മൻെറ് സ്ഥാപനം വയനാട് ആസ്ഥാനമായ മീ ഡിയ വിങ്സ് പ്രഥമ സംരംഭക അവാർഡുകൾ പ്രഖ്യാപിച്ചു. 100 കോടിയിലധികം മുടക്കി 'മാംഗോ മെഡോസ്' അഗ്രികൾച്ചറൽ തീം പാർക്ക് യാഥാർഥ്യമാക്കിയ കോട്ടയം കടുത്തുരുത്തി ആയാംകുടിയിലെ എന്‍.കെ. കുര്യനാണ് മീഡിയ വിങ്സ് ബെറ്റർ വേൾഡ് അവാർഡ്. സംരംഭം ഉദ്ഘാടനം ചെയ്ത് 86ാം ദിവസം പ്രളയത്തിൽ കെട്ടിടമടക്കം പൂർണമായി തകർന്നടിഞ്ഞിട്ടും അതിജീവിച്ച് വിജയംനേടിയ ബീ ക്രാഫ്റ്റ് തേൻകട ഉടമ വയനാട് വൈത്തിരിയിലെ ഉസ്മാൻ മദാരിക്കാണ് പുനർജനി പുരസ്കാരം. ബി.എസ്സി ബിരുദത്തിനുശേഷം 22ാം വയസ്സിൽ സംരംഭം ആരംഭിച്ച് പാലക്കാടൻ കൊണ്ടാട്ടങ്ങളെയും ചക്കവരട്ടിയെയും ആഗോള വിപണിയിലെത്തിച്ച പാലക്കാട് നൂറണി അഗ്രഹാരത്തിലെ ഗായത്രി രമേശ് മികച്ച വനിത സംരംഭകക്കുള്ള അവാർഡ് നേടി. മീഡിയ വിങ്സും തൃശൂർ ആസ്ഥാനമായ സ്മാര്‍ട്ട്‌ ഗ്രോ സൊലൂഷന്‍സും ചേര്‍ന്ന് ശനിയാഴ്ച തൃശൂര്‍ ടൗണ്‍ഹാളില്‍ നടത്തുന്ന സംരംഭക സംഗമത്തില്‍ മന്ത്രി വി.എസ്. സുനില്‍കുമാറും ടി.എൻ. പ്രതാപൻ എം.പിയും ചേർന്ന് പുരസ്കാരം സമ്മാനിക്കും. വാർത്തസേമ്മളനത്തിൽ മീഡിയ വിങ്സ് ചെയര്‍മാന്‍ സി.വി. ഷിബു, അവാര്‍ഡ് നിര്‍ണയ കമ്മിറ്റി ചെയർമാൻ സി.ഡി. സുനീഷ് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.