ഗ്ലോബൽ ക്​നാനായ കത്തോലിക്ക നവീകരണ സമ്മേളനം നാളെ

കോട്ടയം: ഗ്ലോബൽ ക്നാനായ കത്തോലിക്ക നവീകരണ സമിതി നേതൃത്വത്തിൽ േകാട്ടയത്ത് നവീകരണ സമ്മേളനം സംഘടിപ്പിക്കുന് നു. ശനിയാഴ്ച 9.30ന് ദർശന ഓഡിറ്റോറിയത്തിൽ ദേശീയ ന്യൂനപക്ഷ കമീഷന്‍ ഉപാധ്യക്ഷന്‍ ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും. ജോസഫ് കാലായില്‍ രചിച്ച 'ക്രിസ്തുവിനെ ക്രൂശിക്കുന്നവര്‍' എന്ന പുസ്തകത്തിൻെറ പ്രകാശനവും ജോര്‍ജ് കുര്യന്‍ നിര്‍വഹിക്കും. സെമിനാറിൽ അലക്‌സ് കാവുംപുറത്ത്, ടി. ഒ. ജോസഫ്, ജോയി മുതുകാട്ടില്‍ എന്നിവർ സംസാരിക്കും. ഉച്ചക്ക് രണ്ടിന് സമാപനസമ്മേളനം ജസ്റ്റിസ് െകമാല്‍ പാഷ ഉദ്ഘാടനം ചെയ്യും. സമിതി ചെയര്‍മാന്‍ ബിജു ഉതുപ്പ്, സെക്രട്ടറി അലക്‌സ് കാവുംപുറത്ത്, കണ്‍വീനര്‍ കെ. ലൂക്കോസ് മാത്യു എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.