കൃഷി നാശം: ഉന്നതതല സംഘം സന്ദർശിച്ചു

പുളിക്കീഴ്: ഇക്കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ അപ്പർ കുട്ടനാട് മേഖലയിലുണ്ടായ കൃഷിനാശം വിലയിരുത്താൻ ജില്ല പ്രിൻസിപ ്പൽ കൃഷി ഓഫിസർ സിസി കുര്യൻെറ നേതൃത്വത്തിൽ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിെല വിവിധ പഞ്ചായത്തുകളിലെ കൃഷി സ്ഥലങ്ങൾ സന്ദർശിച്ചു. ഏത്തവാഴ, പച്ചക്കറി, മറ്റ് ഇടവിളകൾ എന്നിവക്കുണ്ടായ നാശം കഴിഞ്ഞ പ്രളയത്തിലുണ്ടായ നഷ്ടത്തിന് സമാനമാണെന്ന് സംഘം വിലയിരുത്തി. ഓണം വിപണി ലക്ഷ്യമാക്കി കൃഷി ചെയ്തിരുന്ന ഏത്തവാഴയും ഇടവിളകളുമാണ് നഷ്ടമായത്. കഴിഞ്ഞ പ്രളയത്തിലുണ്ടായ നഷ്ടം നികത്താൻ അനുവദിച്ച നഷ്ടപരിഹാരം പോലും കർഷകർക്ക് നാളിതുവരെ ലഭിച്ചിട്ടില്ല. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സതീഷ് ചാത്തങ്കരി, അംഗങ്ങളായ ഈപ്പൻ കുര്യൻ, എം.ബി. നൈനാൻ, പെരിങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് രാജൻ കോലത്ത്, കൃഷി ഡെപ്യൂട്ടി ഡയറക്ടർമാരായ അലിനി ആൻറണി, കെ.എസ്. പ്രദീപ്, എൻ. ചന്ദ്രശേഖരൻ, കൃഷി അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ ജയപ്രകാശ്, കൃഷി അസിസ്റ്റൻറ് ഡയറക്ടർ വി.ജെ. റെജി, രശ്മി ജയരാജ് എന്നിവർ സംഘത്തോടൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ പ്രളയത്തിൽ കൃഷിനാശം ഉണ്ടായ കർഷകർക്ക് നൽകാനുള്ള നഷ്ടപരിഹാര തുകയായ 1.02 കോടി അടിയന്തരമായി നൽകണമെന്ന് കാണിച്ച് കൃഷി മന്ത്രിക്ക് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഫാക്സ് മുഖേന നിവേദനം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.