ആസൂത്രണ സമിതി പരിശീലനം ഇന്നും നാളെയും വാഴവരയിൽ

ഇടുക്കി: തദ്ദേശ സ്ഥാപനങ്ങളിലെ ആസൂത്രണ സമിതികളുടെ വൈസ് ചെയർമാന്മാർക്ക് കിലയുടെ ആഭിമുഖ്യത്തിൽ ബുധനും വ്യാഴവും വാഴവര ആശ്രമം െട്രയിനിങ് കോളജിൽ പരിശീലനം നൽകും. കിലയുടെ സാമൂഹിക വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായാണ് പരിശീലനം. താമസം, ഭക്ഷണം, യാത്രക്കൂലി തുടങ്ങിയവ കിലയാണ് വഹിക്കുന്നത്. ജില്ലയിലെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളുടെയും പ്രതിനിധികൾ പങ്കെടുക്കുമെന്ന് ജില്ല പ്ലാനിങ് ഓഫിസർ കെ.കെ. ഷീല അറിയിച്ചു. മാർച്ചും ധർണയും ഇന്ന് തൊടുപുഴ: പ്രേരക്മാരോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് സാക്ഷരത പ്രേരക് അസോസിയേഷൻ പ്രവർത്തകർ ബുധനാഴ്ച ജില്ല സാക്ഷരത മിഷൻ ഓഫിസിലേക്ക് മാർച്ചും തുടർന്ന് ധർണയും നടത്തും. സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം സി.വി. വർഗീസ് ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.