കെ.എം. ബഷീറി​െൻറ മരണം: പരമാവധി ശിക്ഷക്ക്​ സർക്കാർ ശ്രമിക്കും -എ. വിജയരാഘവൻ

കെ.എം. ബഷീറിൻെറ മരണം: പരമാവധി ശിക്ഷക്ക് സർക്കാർ ശ്രമിക്കും -എ. വിജയരാഘവൻ തിരൂർ: മാധ്യമ പ്രവർത്തകൻ കെ.എം. ബഷീർ വാഹനമിടിച്ച് മരിച്ച കേസിൽ പ്രതിയായ ഐ.എ.എസ് ഓഫിസർക്ക് പരമാവധി ശിക്ഷ നൽകാൻ സർക്കാർ ശ്രമിക്കുമെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ. തിരൂർ വാണിയന്നൂരിലെ കെ.എം. ബഷീറിൻെറ വീട്‌ സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെയെല്ലാം വീട്ടിൽ നടന്ന ദുരന്തമായാണിത് കാണുന്നത്. അതുകൊണ്ട് തന്നെ പരമാവധി ശിക്ഷ നൽകണമെന്നാണ് സമൂഹം ആഗ്രഹിക്കുന്നത്. മാധ്യമപ്രവർത്തകരുമായി ആലോചിച്ച് ബഷീറിൻെറ കുടുംബത്തെ എത്രത്തോളം സഹായിക്കാൻ കഴിയുമെന്നത് പരിശോധിക്കുമെന്നും വിജയരാഘവൻ പറഞ്ഞു. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം ഇ. ജയൻ, ഏരിയ സെക്രട്ടറി അഡ്വ. പി. ഹംസ കുട്ടി, ലോക്കൽ സെക്രട്ടറി സി.പി. ശശിധരൻ, സ്പോർട്സ് കൗൺസിൽ അംഗം ആഷിഖ് കൈനിക്കര എന്നിവരും അനുഗമിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.