നെടുങ്കണ്ടം കസ്​റ്റഡി മരണം: 31 പൊലീസുകാർക്കുകൂടി സ്​ഥലംമാറ്റം

തൊടുപുഴ: നെടുങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ 31 പൊലീസുകാരെ അന്വേഷണ വിധേയമായി സ്ഥലംമാറ്റി. രാജ്കുമാർ അനധികൃത കസ്റ്റഡിയിൽ ഇരുന്ന ജൂൺ 12 മുതൽ 16വരെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്കാണ് മാറ്റം. നേരേത്ത സ്ഥലം മാറ്റിയവർക്കു പുറമെയാണിത്. സമീപസ്റ്റേഷനുകളായ കമ്പംമെട്ട്, വണ്ടൻമേട് എന്നിവിടങ്ങളിൽനിന്ന് 26 പൊലീസുകാരെ പകരം െനടുങ്കണ്ടത്തേക്ക് നിയമിച്ചിട്ടുണ്ട്. ഇതോടെ നെടുങ്കണ്ടം സ്റ്റേഷനിൽ ആകെയുണ്ടായിരുന്ന 52 പേരിൽ മൂന്നുപേരൊഴികെ എല്ലാവരെയും മാറ്റി. നേരേത്ത ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത എസ്.െഎയും എ.എസ്.െഎയും അടക്കം ഏഴുപേർ ഇപ്പോഴും റിമാൻഡിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.