വഴിക്കണ്ണ്: ഉദ്യോഗസ്ഥസംഘം സന്ദർശനം നടത്തി

തൊടുപുഴ: വഴിക്കണ്ണ് പദ്ധതിയുടെ ഭാഗമായി നഗരത്തിലെ ഓട്ടോ സ്റ്റാൻഡുകൾ സംബന്ധിച്ചും വാഹനങ്ങളുടെ എണ്ണത്തെ സംബന്ധിച്ചും ചർച്ചചെയ്യാനും നേരിൽ കാണാനും ജില്ല ലീഗൽ സർവിസസ് അതോറിറ്റി ഉദ്യോഗസ്ഥ സംഘം രണ്ടാം ദിവസം കെ.എസ്.ആർ.ടി.സി ജങ്ഷൻ, കാഞ്ഞിരമറ്റം ജങ്ഷൻ, ജിനദേവൻ റോഡ് എന്നിവിടങ്ങൾ സന്ദർശിച്ചു. കെ.എസ്.ടി.പി പി.ഡബ്ല്യു.ഡി എൻജിനീയർമാരോടൊപ്പം കോലാനി-വെങ്ങല്ലൂർ ബൈപാസ് സന്ദർശിച്ച് രണ്ട് ജങ്ഷനുകളിൽ അപകടം കുറക്കാനാവശ്യമായ സംവിധാനം ചർച്ചചെയ്തു. സബ് ജഡ്ജി ദിനേശ് എം. പിള്ള നേതൃത്വം നൽകി. പൊലീസ്, മോട്ടോർ വാഹന വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, കെ.എസ്.ടി.പി ഉദ്യോഗസ്ഥർ, ട്രാക്ക് ഭാരവാഹികൾ എന്നിവർ സംഘത്തിലുണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.