തൊടുപുഴ: പ്രായപൂര്‍ത്തിയാകാത്ത അസം സ്വദേശിനിയെ പീഡിപ്പിച്ച കേസില്‍ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. അസം റുപ്പ ുകി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഷെഫീഖുൽ ഇസ്ലാമാണ് (27) തൊടുപുഴ പൊലീസ് പിടിയിലായത്. 17കാരിയെ ജോലിക്കായാണ് കേരളത്തില്‍ എത്തിച്ചത്. തൊടുപുഴ ഒളമറ്റത്ത് വാടക വീടെടുത്ത ശേഷം അവിടെ താമസിപ്പിച്ച് ലൈംഗികമായി ദുരുപയോഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഞായാറാഴ്ച വൈകീട്ട് തൊടുപുഴ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡില്‍നിന്നാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും പെണ്‍കുട്ടി കരയുന്നതും കണ്ട് ഡിപ്പോ അധികൃതരാണ് സംശയം തോന്നി വിവരം പൊലീസിൽ അറിയിച്ചത്. തൊടുപുഴ എസ്.എച്ച്.ഒ സജീവ് ചെറിയാൻെറ നേതൃത്വത്തിൽ ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഷെഫീഖ് വിവാഹിതനാണ്. സംഭവത്തില്‍ പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരവും പീഡനത്തിനും കേസെടുത്തു. റിമാന്‍ഡ് ചെയ്തു. കമ്പകക്കാനം കൂട്ടക്കൊല: കുറ്റപത്രം ഇന്ന് തൊടുപുഴ: കമ്പകക്കാനം കൂട്ടക്കൊലക്കേസില്‍ തൊടുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ചൊവ്വാഴ്ച കുറ്റപത്രം സമര്‍പ്പിക്കും. വണ്ണപ്പുറം കമ്പകക്കാനം കാനാട്ട് കൃഷ്ണന്‍ (54), ഭാര്യ സുശീല (50), മക്കളായ ആര്‍ഷ (21), അര്‍ജുന്‍ (17) എന്നിവരെയാണ് അടിച്ചും കുത്തിയും കൊലപ്പെടുത്തി ഇവരുടെ വീടിനു സമീപം കുഴിച്ചുമൂടിയത്. കഴിഞ്ഞ ജൂലൈ 29നായിരുന്നു സംഭവം. രണ്ടുദിവസത്തിനുശേഷം 2018 ആഗസ്റ്റ് ഒന്നിനാണ് സംഭവം പുറംലോകം അറിയുന്നത്. അന്വേഷണത്തിനൊടുവില്‍ കേസില്‍ നാലുപ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ദൃക്‌സാക്ഷികളില്ലാതിരുന്ന കേസില്‍ ശാസ്ത്രീയ പരിശോധനയും സാഹചര്യതെളിവുകളും ഉപയോഗിച്ചാണ് കോളിളക്കം സൃഷ്ടിച്ച കേസ് അന്വേഷണ സംഘം തെളിയിച്ചത്. കൊലപാതകത്തിൻെറ ആസൂത്രകനും കൃഷ്ണൻെറ ശിഷ്യനുമായ അടിമാലി കൊരങ്ങാട്ടി തേവര്‍കുടിയില്‍ അനീഷ്, ഇയാളുടെ സുഹൃത്ത് തൊടുപുഴ കാരിക്കോട് സാലി ഭവനില്‍ ലിബീഷ് ബാബു, ഇവര്‍ക്ക് സഹായം ചെയ്ത തൊടുപുഴ ആനക്കൂട് ചാത്തന്‍മല ഇലവുങ്കല്‍ ശ്യാംപ്രസാദ്, മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്ന് പട്ടരുമഠത്തില്‍ സനീഷ് എന്നിവരാണ് പ്രതികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.