നന്മ ജില്ല സമ്മേളനം അടൂരിൽ

പത്തനംതിട്ട: നാഷനൽ അസോസിയേഷൻ ഓഫ് മലയാളം ആർട്ടിസ്റ്റ് (നന്മ) ജില്ല സമ്മേളനം 10ന് അടൂർ എസ്.എൻ.ഡി.പി യൂനിയൻ ഓഡിറ്റോറിയത്തിൽ നടക്കും. കലാകാരൻ പെൻഷൻ 5000 രൂപയാക്കുക, അപകട ഇൻഷുറൻസ് ഏർെപ്പടുത്തുക, സ്‌കൂളുകളിൽ സ്‌പെഷൽ ടീച്ചർ തസ്തിക നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം മുന്നോട്ടുവെക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 10ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം കെ.ബി. ഗണേഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡൻറ് കെ.പി.എസ് പയ്യനടം മുഖ്യപ്രഭാഷണം നടത്തും. വൈകീട്ട് 4.30ന് സാംസ്‌കാരിക സമ്മേളനം ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. എഴുത്തുകാരൻ ബെന്യാമിൻ മുഖ്യപ്രഭാഷണം നടത്തും. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡൻറ് അടൂർ രാജേന്ദ്രൻ, സെക്രട്ടറി എം.ആർ.സി. നായർ, ഭാരവാഹികളായ അതിരുങ്കൽ സുഭാഷ്, കെ. ഹരിപ്രസാദ്, ബാബു പന്തളം, ശബരി വേലായുധൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.