കെ.എസ്​.ആർ.ടി.സി പുനഃക്രമീകരണം: യാത്രക്കാർ ദുരിതത്തിലായി

കോട്ടയം: കെ.എസ്.ആർ.ടി.സി സർവിസ് പരിഷ്‌കരണത്തിൽ യാത്രക്കാർ വെള്ളംകുടിച്ചു. കെ.എസ്.ആർ.ടി.സിക്ക് പ്രതീക്ഷ വരുമാനവു ം ഉണ്ടായില്ല. സർവിസ് പുനഃക്രമീകരണത്തിലൂടെ പല ബസിനും നേരേത്ത ലഭിച്ചതിൻെറ പകുതി വരുമാനം പോലും ലഭിച്ചില്ല. ആവശ്യത്തിന് ബസില്ലാതെ കോട്ടയം, പാലാ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലാണ് യാത്രക്കാർ ഏറെ വലഞ്ഞത്. കോട്ടയം ഡിപ്പോയിൽ രാവിലെയും വൈകീട്ടും വൻ തിരക്കാണ് അനുഭവപ്പെട്ടത്. സ്വഭാവിക തിരക്കിനൊപ്പം പാലാ, ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോകേണ്ടവർ എത്തിയതോടെയാണ് തിരക്ക് വർധിച്ചത്. എന്നാൽ കൊട്ടാരക്കര, മൂവാറ്റുപുഴ റൂട്ടുകളിൽ യാത്രക്കാർട്ട് ബുദ്ധിമുട്ടുണ്ടാകാത്ത വിധം സർവിസ് ഓപറേറ്റ് ചെയ്തെന്നാണ് അധികൃതരുടെ അവകാശവാദം. അരമണിക്കൂർ ഇടവിട്ട് തിരുവനന്തപുരേത്തക്ക് സൂപ്പർ ഫാസ്റ്റ് സർവിസ് നടത്തിയെന്നും 10 മിനിറ്റ് കൂടുമ്പോൾ കൊട്ടാരക്കരയിലേക്ക് സർവിസുകൾ ക്രമീകരിച്ചിരുെന്നന്നും അധികൃതർ അവകാശപ്പെട്ടു. ഗ്രാമങ്ങളിലുള്ളവർ ബസ് കിട്ടാതെ വലഞ്ഞു. ഗ്രാമങ്ങളിലൂടെ രാവിലെയും വൈകീട്ടും തിരുവനന്തപുരം ഉൾപ്പെടെ വിദൂരങ്ങളിലേക്കു സർവിസ് നടത്തിയിരുന്ന പല ബസുകളും റദ്ദുചെയ്തിരുന്നു. യാത്രക്കാരുടെ പ്രതിഷേധത്തെത്തുടർന്ന് നിർത്തലാക്കുമെന്ന് പ്രഖ്യാപിച്ച പൊൻകുന്നം-നെയ്യാറ്റിൻകര സർവിസും ഈരാറ്റുപേട്ട-പാലാ-കൊഴുവനാൽ-പള്ളിക്കത്തോട് വഴി തിരുവനന്തപുരേത്തക്കുള്ള ബസ് സർവിസ് നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.