വലഞ്ചുഴി ക്ഷേത്രത്തിലെ കാണിക്കവഞ്ചി കവർന്ന പ്രതി പിടിയിൽ

പത്തനംതിട്ട: വലഞ്ചുഴി ദേവീക്ഷേത്രത്തിലെ കാണിക്കവഞ്ചി കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ. പാങ്ങോട് കാഞ്ചിനട മറ്റ ത്തുകര എത്തുകര ചരുവിളവീട്ടിൽ വരുത്തൻ വിനോദ് എന്ന വിനോദാണ് (37) പിടിയിലായത്‌. ഇയാളെ തിങ്കളാഴ്‌ച ക്ഷേത്രത്തിലെത്തിച്ച് തെളിവെടുത്തു. വെള്ളിയാഴ്‌ച പുലർച്ചയാണ്‌ കവർച്ച നടന്നത്‌. കാണിക്കവഞ്ചി എടുത്തുകൊണ്ടുപോയി ഇല്ലത്തുകടവ്‌ പാലത്തിലെത്തി വഞ്ചിയിലെ നോട്ടുകൾ മാത്രം എടുത്തിട്ട്‌ നാണയങ്ങൾ ഉപേക്ഷിച്ചിരുന്നു. കാണിക്കവഞ്ചി കവർച്ചചെയ്യുന്ന ദൃശ്യം ക്ഷേത്രത്തിലെ സി.സി ടി.വിയിൽനിന്ന്‌ ലഭിച്ചിരുന്നു. തുടർന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ പ്രതിയെക്കുറിച്ച്‌ മനസ്സിലായത്‌. പത്തനംതിട്ട ഡിവൈ.എസ്‌.പി കെ. സജീവ്‌, സി.ഐ ന്യുഅ്‌മാൻ എന്നിവരുടെ നേതൃത്വത്തിലാണ്‌ പിടികൂടിയത്‌. കോടതിയിൽ ഹാജരാക്കിയ വിനോദിനെ റിമാൻഡ്‌ ചെയ്‌തു. ഇയാൾക്കെതിരെ പാങ്ങോട്‌, പാലോട്‌, അടൂർ സ്റ്റേഷനുകളിൽ നിരവധി കേസുള്ളതായി പൊലീസ്‌ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.