പരീക്ഷണ ഓട്ടം വിജയം; ഒടുവിൽ എ.സി ബോട്ട‌് യാത്രക്ക്​ ഒരുങ്ങി

കോട്ടയം: ഉടൻ എത്തുമെന്ന പ്രഖ്യാപനത്തിന് മാസങ്ങളുെട പഴക്കമായിട്ടും യാഥാർഥ്യമാകാത്ത ആലപ്പുഴ-കോട്ടയം അതിവേഗ എ.സി ബോട്ട‌് സർവിസ‌് ഒടുവിൽ യാത്രക്ക് തയാറെടുക്കുന്നു. അരൂരിലെ യാർഡിൽ നിർമാണം പൂർത്തിയായ ബോട്ടിൻെറ പരീക്ഷണേയാട്ടം കഴിഞ്ഞദിവസം വിജയകരമായതോടെ ബോട്ടിൻെറ ഇൻറീരിയർ ജോലികൾ തുടങ്ങി. എ.സി അടക്കം ഘടിപ്പിക്കുന്ന ജോലിയാണ് പുരോഗമിക്കുന്നത്. ഓണത്തിനു മുമ്പ് സർവിസ് ആരംഭിക്കുമെന്ന് ജലഗതാഗത വകുപ്പ‌് ഡയറക‌്ടർ ഷാജി വി. നായർ പറഞ്ഞു. വൈക്കം-എറണാകുളം റൂട്ടിൽ തുടങ്ങിയ അതിവേഗ എ.സി. ബോട്ട് സർവിസ് വൻ വിജയമായതോടെയാണ് കോട്ടയം-ആലപ്പുഴ റൂട്ടിലും എ.സി സർവിസ് തുടങ്ങാൻ തീരുമാനിച്ചത്. കോട്ടയത്തുനിന്ന‌് ഓഫിസ‌് സമയത്ത‌് എത്താൻ പാകത്തിനാണ‌് അതിവേഗ ബോട്ട‌് സർവിസ‌് നടത്തുക. രാവിലെ 9.30ന‌് ആലപ്പുഴയെത്തുന്ന വിധത്തിൽ കോട്ടയത്തുനിന്നുള്ള സമയം ക്രമീകരിക്കും. വൈകീട്ട‌് ഏഴിന‌് കോട്ടയത്ത‌് എത്തുംവിധമായിരിക്കും തിരിച്ചുള്ള സർവിസ‌്. ഏകദേശം ഒന്നര മണിക്കൂറാണ‌് ആലപ്പുഴ-കോട്ടയം യാത്രസമയം. ഈ സർവിസുകൾക്കിടയിലുള്ള സമയത്ത‌് ആലപ്പുഴ-കുമരകം സർവിസ‌് നടത്തും. വിനോദസഞ്ചാരികൾക്കും കൂടി പ്രയോജനപ്പെടുംവിധം 12 ട്രിപ്പാണ‌് കുമരകത്തേക്കുണ്ടാകുക. 120 സീറ്റാണ‌് ബോട്ടിൽ. ഇതിൽ 40 എണ്ണം എ.സിയാണ്. എ.സി. ബസിനെക്കാൾ കുറഞ്ഞനിരക്കിലാകും സർവിസ‌്. മൂന്നോ നാലോ സ‌്റ്റോപ്പിൽ കൂടുതൽ ഉണ്ടാകില്ല. നിലവിൽ ജലപാതയിലെ പൊക്കുപാലങ്ങളുടെ തകരാറുകൾ പരിഹരിച്ചതിനാൽ ബോട്ട് സുഗമമായി കോടിമതയിലേക്ക് എത്തും. നിലവിൽ പാലത്തിൻെറ തകരാർ മൂലം മറ്റ് ബോട്ടുകൾ കാഞ്ഞിരത്ത് സർവിസ് അവസാനിപ്പിക്കുകയാണ്. വൈക്കത്തുനിന്ന‌് എറണാകുളത്തിനുള്ള അതിവേഗ ബോട്ടിൽ വൻ തിരക്കാണ‌്. ഒന്നേ മുക്കാൽ മണിക്കൂർകൊണ്ട‌് എറണാകുളത്ത‌് എത്തുന്ന ബോട്ടിന് 40 രൂപയാണ‌് നിരക്ക‌്. എയർ കണ്ടീഷൻ ചെയ‌്ത മുറിയിൽ കുഷ്യൻ സീറ്റുകളിൽ ഇരുന്ന് യാത്ര ചെയ്യാൻ 80 രൂപ. ബോട്ടിൽ സ‌്നാക് ബാറും ബയോ ടോയ‌്ലറ്റുമുണ്ട‌്. ഈ സൗകര്യങ്ങളെല്ലാമുള്ള ബോട്ടാണ‌് ആലപ്പുഴ-കോട്ടയം റൂട്ടിലും സർവിസ‌് നടത്തുകയെന്ന് ജലഗതാഗതവകുപ്പ് അധികൃതർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.