ഉയർന്ന വിസ നിരക്ക്​ ഇന്ത്യൻ​ സന്ദർശനത്തിന്​ തടസ്സം -യു​െക്രയ്​ൻ മാധ്യമസംഘം

കോട്ടയം: ആഭ്യന്തര യുദ്ധങ്ങളും സംഘർഷങ്ങളും ഒരുകാലത്ത് സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് വിലങ്ങുതടിയായിരുന്നെങ്കിൽ ഇപ്പോൾ ഏറെ മാറ്റം സംഭവിച്ചതായി യുെക്രയ്നിൽനിന്നുള്ള മുതിർന്ന മാധ്യമപ്രവർത്തകർ. യുെക്രയ്നിൽ സമൂഹമാധ്യമത്തിനും മാധ്യമങ്ങൾക്കും ഇപ്പോൾ സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്നുണ്ടെന്ന് ഇവർ പറഞ്ഞു. പുതിയ പ്രസിഡൻറ് സെലൻസികിയിൽ രാജ്യത്തെ മാധ്യമപ്രവർത്തകർക്ക് നല്ല പ്രതീക്ഷയുണ്ട്. ഇതുവരെ എഴുത്തിന് അർഥമില്ലായിരുന്നു. ശക്തമായ എഴുത്തിനും ഭരണസംവിധാനത്തിൽ ചലനം സൃഷ്ടിക്കാൻ കഴിയുമായിരുന്നില്ല. എന്നാൽ, മാധ്യമങ്ങളോട് വളരെ പോസിറ്റിവായ മനോഭാവമുള്ള ചെറുപ്പക്കാരനായ പ്രസിഡൻറാണ് സെലൻസ്കി. റഷ്യമായുള്ള ആഭ്യന്തര യുദ്ധവും വിഘടനവാദവും മാധ്യമപ്രവർത്തകർക്ക് കനത്ത വെല്ലുവളിയും ഭീഷണിയുമാണ് ഉയർത്തിയത്. വിഘടനവാദത്തിലും സംഘർഷത്തിലും നിരവധി മാധ്യമപ്രവർത്തകർക്ക് ജീവൻതന്നെ നഷ്ടമായിരുന്നതായും ഇവർ പറഞ്ഞു. കോട്ടയം പ്രസ്‌ക്ലബിൻെറ മുഖാമുഖം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു യുെക്രയ്ൻ മാധ്യമസംഘം. യുെക്രയ്നിയൻ ജേണലിസ്റ്റ് ഫൗണ്ടേഷനിലെ ഒൽക്കോവിസ്‌ക സിയമൈല, ഡൂബോവിൻസ്കി സെർജി, പീറ്റർ ഹോയ്്‌സ്, നതാലിയ ലോസോവസ്‌ക എന്നിവരാണ് പ്രസ്ക്ലബിലെത്തിയത്. ചികിത്സക്കും സന്ദർശനത്തിനുമാണ് സംഘം കേരളത്തിലെത്തിയത്. കേരളത്തിൽനിന്നുള്ള ഏറെ വിദ്യാർഥികൾ യുെക്രയ്നിൽ പഠിക്കാൻ എത്തുന്നുണ്ട്. വിസ ലഭിക്കാനുള്ള സാങ്കേതികത്വവും ഉയർന്ന നിരക്കും യുെക്രയ്ൻ സന്ദർശകരുടെ ഇന്ത്യയിലേക്ക് വരവിന് തടസ്സമാണെന്നും ഇവർ പറഞ്ഞു. പ്രസ്‌ക്ലബ് സെക്രട്ടറി എസ്. സനിൽകുമാർ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.