സഭ തർക്കം: സർക്കാറിനെതിരെ കോടതിയലക്ഷ്യത്തിന്​ ഓർത്തഡോക്​സ്​ സഭ

കോട്ടയം: മലങ്കര സഭ തർക്കത്തിൽ സർക്കാറിനെതിരെ നിലപാട് കടുപ്പിച്ച് ഓർത്തഡോക്സ് സഭ. വിധി നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സർക്കാറിനെതിരെ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടുപോകാൻ ഓർത്തഡോക്സ് സഭ നേതൃത്വം തീരുമാനിച്ചു. കോടതി ഉത്തരവുകളൊന്നും ബാധകമല്ലെന്ന വിധത്തിലാണ് സർക്കാറിൻെറ പ്രവർത്തനമെന്നും ഇത് ദുഃഖകരവും നീതി നിഷേധവുമാണെന്ന് ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ പ്രസ്താവനയിൽ കുറ്റെപ്പടുത്തി. സുപ്രീംകോടതി വിധി നടപ്പാക്കുകയാണ് പ്രശ്നപരിഹാരത്തിന് ഏക മാർഗമെന്ന് കോടതി ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, വീണ്ടും ചർച്ചകളുമായി മുന്നോട്ടുപോകാനാണ് സർക്കാർ തീരുമാനം. ഇത് ദൗർഭാഗ്യകരവുമാണ്. ഇത്തരം ചർച്ചകൾകൊണ്ട് പ്രയോജനമില്ലെന്ന് വ്യക്തമായതോടെയാണ് ഓർത്തഡോക്സ് സഭ വിട്ടുനിന്നത്. ചർച്ചകൾ അവസാനിപ്പിച്ച് എത്രയും പെട്ടെന്ന് കോടതി വിധി നടപ്പാക്കാൻ സർക്കാർ നടപടി തുടങ്ങണമെന്നും ബിജു ഉമ്മൻ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.