ഫോൺ വിളിച്ചിട്ട്​ എടുത്തില്ല; കൺ​േട്രാൾ റൂമിൽ രാത്രിയെത്തിയ കലക്​ടർ കണ്ടത്​ ചിയേഴ്​സ്​ വിളി

പത്തനംതിട്ട: ദുരന്ത നിവാരണ കൺേട്രാൾ റൂമിൽ രാത്രി പരിശോധനക്ക് എത്തിയ കലക്ടർ കണ്ടത് ചിയേഴ്സ് വിളി. ഇതോടെ ഓഫിസ നകത്തെ 'ദുരന്തം' നിവാരണം ചെയ്യാൻ കലക്ടർ ശിപാർശ നൽകി. ജില്ല ആസ്ഥാനത്ത് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കോഴഞ്ചേരി താലൂക്ക് ഓഫിസിലെ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലാണ് സംഭവം. കാലവർഷത്തെ തുടർന്ന് എല്ലാ താലൂക്കുകളിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നുണ്ടോയെന്ന് അറിയാൻ വെള്ളിയാഴ്ച രാത്രി ഒമ്പതിന് കലക്ടർ തുടർച്ചയായി ഫോണിൽ വിളിച്ചപ്പോൾ ബെല്ലടിക്കുന്നതല്ലാതെ ഒരു മറുപടിയും ലഭിച്ചില്ല. ഇതോടെ കാര്യമെന്തെന്ന് അറിയാൻ കലക്ടർ ഗൺമാനെയും കൂട്ടി കൺട്രോൾ റൂമിലെത്തി. മുറി അടച്ചിട്ടിരിക്കുന്നതാണ് കണ്ടത്. തൊട്ടടുത്തുള്ള സെക്യൂരിറ്റി റൂമിൽ വെളിച്ചം കണ്ട് അവിടേക്ക് എത്തിയപ്പോൾ ജീവനക്കാർ അവിെടയിരുന്ന് മദ്യപിക്കുകയായിരുന്നു. ഒരാൾ കലക്ടറെ കണ്ട് ഓടി രക്ഷപ്പെട്ടു. നാരങ്ങാനം സ്പെഷൽ വില്ലേജ് ഓഫിസർ, ഇലന്തൂർ വില്ലേജിലെ ഫീൽഡ് അസിസ്റ്റൻറ് എന്നിവർക്കെതിരെ നടപടിക്ക് ശിപാർശ ചെയ്തിട്ടുണ്ട്. ഇവേരാട് വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.