വീട്ടമ്മക്കും മക്കൾക്കും പൊലീസ്​​ സംരക്ഷണം ഉറപ്പാക്കി വനിത കമീഷൻ

തൊടുപുഴ: ഭർത്താവിൻെറയും ബന്ധുക്കളുടെയും നിരന്തര പീഡനത്തെ തുടർന്ന് തനിച്ചുതാമസിക്കുന്ന യുവതിക്കും 10 വയസ്സാ യ പെൺകുട്ടിയടക്കം മക്കൾക്കും പൊലീസ് സംരക്ഷണം നൽകാൻ വനിത കമീഷൻ ഉത്തരവ്. വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ ഇക്കാര്യം ആവശ്യപ്പെട്ട് ഇടുക്കി ജില്ല പൊലീസ് മേധാവിക്ക് കത്തയച്ചു. ഭർത്താവിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ഒരു ഭീഷണിയും േദ്രാഹവും ഇല്ലെന്ന് കട്ടപ്പന വനിത സെല്ലിലെ ഉദ്യോഗസ്ഥ ആഴ്ചയിൽ രണ്ടു ദിവസം യുവതിയുടെ വീട്ടിൽ പോയി അന്വേഷിച്ച് ഉറപ്പുവരുത്തണമെന്നും എല്ലാ മാസവും പത്താം തീയതി വനിത കമീഷനിൽ യുവതിയുടെ സാഹചര്യം സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും വനിത കമീഷൻ അധ്യക്ഷ ആവശ്യപ്പെട്ടിട്ടുണ്ട്. കട്ടപ്പന സ്വദേശിനിയാണ് പരാതിക്കാരി. യുവതിയും കുട്ടികളും പശുവിനെ വളർത്തിയും കൃഷി ചെയ്തുമാണ് ജീവിക്കുന്നത്. ഭർത്താവിൻെറയും ബന്ധുക്കളുടെയും ഉപദ്രവത്തിൽനിന്ന് രക്ഷപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് യുവതി കമീഷന് മുന്നിലെത്തിയത്. കട്ടപ്പന പൊലീസ് സ്റ്റേഷനിലും കേസ് നിലവിലുണ്ട്. കമീഷൻെറ ഇടുക്കി അദാലത്തിൽ പ്രതികളെ വിളിച്ചിട്ടും ഹാജരാകാത്ത സാഹചര്യത്തിലാണ് അധ്യക്ഷ നിർദേശം നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.