കെവിൻ കേസ്: പ്രതികൾക്കെതിരെ ഫോൺ സിഗ്​നൽ തെളിവെന്ന് പ്രോസിക്യൂഷൻ

കോട്ടയം: കെവിനൊപ്പം തട്ടിക്കൊണ്ടുപോകപ്പെട്ട അനീഷുമായി തിരികെ വന്ന പ്രതികൾ ഗാന്ധിനഗറിൽ വിട്ട ശേഷം ഏറ്റുമാന ൂർ, പാലാ, പൊൻകുന്നം, ചിറക്കടവ് വഴിയാണു തിരികെ പോയതെന്നും രാവിലെ 10.30 മുതൽ 11 വരെ പ്രതികൾ ഗാന്ധിനഗർ മേഖലയിലുണ്ടായിരുന്നതിനു മൊബൈൽ ഫോൺ സിഗ്നലുകൾ തെളിവാണെന്നും പ്രോസിക്യൂഷൻ വാദം. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലെ അന്തിമ വാദത്തിലാണ് പ്രോസിക്യൂഷൻ ഇക്കാര്യം പറഞ്ഞത്. ഗാന്ധിനഗറിൽ ഇറക്കിയശേഷം പ്രതികൾ പൊലീസ് സ്‌റ്റേഷനു മുന്നിലൂടെ കടന്നു പോയിരുന്നതായി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി‍. തട്ടിക്കൊണ്ടുപോകാനെത്തിയ ഷാനു ചാക്കോയും സംഘവും ആദ്യം സ്‌റ്റേഷന് എതിര്‍വശത്തെ ഹോട്ടലിലും പിന്നീട് മെഡിക്കൽ കോളജിനു സമീപത്തെ ടൂറിസ്റ്റ് ഹോമിലുമെത്തി. തുടര്‍ന്നു തട്ടുകടയിൽനിന്നു ഭക്ഷണം കഴിച്ചശേഷമാണ് ഐ 20, വാഗൺ ആർ കാറുകളിലായി മാന്നാനത്ത് അനീഷിൻെറ വീടും പരിസരവും നിരീക്ഷിക്കാൻ പോയത്. തിരികെയെത്തിയ ശേഷം പുലര്‍ച്ച 2.24നു അനീഷിൻെറ വീട്ടിലെത്തിയ സംഘം 2.32നു കെവിനെയും അനീഷിനെയുമായി മടങ്ങി. ഈ സമയത്തെല്ലാം ഷാനു മറ്റു വണ്ടികളിലുണ്ടായിരുന്ന പ്രതികളുമായി ഫോണിൽ സംസാരിച്ചതിനു തെളിവുണ്ട്. എ.എസ്.ഐ വാഹന പരിശോധനക്കിടെ പിടികൂടിയപ്പോഴും ഇത്തരത്തിൽ സംസാരിച്ചിരുന്നു. തുടര്‍ന്ന് 5.30ന് ചാലിയക്കരയിൽ എത്തുകയും നീനുവിനെ വിട്ടുകിട്ടുന്നതിനായി അനീഷിനെക്കൊണ്ടു സഹോദരന്‍ സന്തോഷിന് ഫോൺ ചെയ്യിപ്പിക്കുകയും ചെയ്തു. സന്തോഷ് നീനു താമസിച്ചിരുന്ന ഹോസ്റ്റലിലെത്തുകയും ചെയ്തിരുന്നു. ഒന്നു മുതൽ അഞ്ചുവരെ പ്രതികൾക്കെതിരായ തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കി. ബുധനാഴ്ചയും പ്രോസിക്യൂഷൻ വാദം തുടരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.