വൈദ്യുതി മുടങ്ങും

അടൂർ: ഹൈടെൻഷൻ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനാൽ ഏഴംകുളം സബ് ഡിവിഷൻ പരിധിയിൽ ചൊവ്വാഴ്ച രാവിലെ ഒമ്പ ത് മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി.എൽ ഏഴംകുളം ഓഫിസ് അധികൃതർ അറിയിച്ചു. വീണ്ടും കക്കൂസ് മാലിന്യം തള്ളി പന്തളം: പന്തളം ഐരാണിക്കുടിയിൽ വീണ്ടും കക്കൂസ് മാലിന്യം തള്ളി. വഴിയാത്രക്കാരും സമീപവാസികളും ദുർഗന്ധം കാരണം വലയുന്നു. നിരവധി തവണ മുനിസിപ്പാലിറ്റിയിലും പൊലീസിലും പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ല. റബർ കൃഷി ചെയ്യുന്ന ഈ ഭാഗത്ത് മാലിന്യം കാരണം ടാപ്പിങ്ങിന് കഴിയുന്നില്ല. പന്തളം നഗരസഭയുടെ പല ഭാഗങ്ങളിലും കക്കൂസ് മാലിന്യം ഒഴുക്കുന്നത് പതിവാണ്. നടപടി സ്വീകരിച്ചില്ലെങ്കിൽ സമരം നടത്തുമെന്ന് വാർഡ് കൗൺസിലർ കെ.ആർ. വിജയകുമാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.