കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ്​ 26ാം ഘട്ടം ഉദ്​ഘാടനം ചെയ്​തു

പത്തനംതിട്ട: കന്നുകാലികളെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയും ഉത്തരവാദിത്തവുമാണെന്ന് ചിറ്റയം ഗോപകുമാര്‍ എം.എൽ.എ പറഞ്ഞു. ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി നടത്തുന്ന കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് 26ാം ഘട്ടത്തിൻെറ സംസ്ഥാനതല ഉദ്ഘാടനം ഏനാത്ത് കളമല മാര്‍ത്തോമ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ക്ഷീരമേഖല സ്വയംപര്യാപ്തതയിലേക്ക് കുതിക്കുകയാണ്. കഴിഞ്ഞവര്‍ഷം ക്ഷീരമേഖലയില്‍ കൈവരിച്ച 2.21 ശതമാനം വളര്‍ച്ച അതിന് ഉദാഹരണമാണ്. കര്‍ഷകര്‍ക്കൊപ്പം വീട്ടമ്മമാരും വിദ്യാര്‍ഥികളും കുടുംബശ്രീ പ്രവര്‍ത്തകരും ചേര്‍ന്ന് കാര്‍ഷിക മേഖലയില്‍ വിപ്ലവകരമായ മാറ്റത്തിനാണ് തുടക്കംകുറിച്ചതെന്നും അദ്ദേഹം പറഞ്ഞു. അധ്യക്ഷത വഹിച്ച ജില്ല പഞ്ചായത്ത് പ്രസിഡൻറ് അന്നപൂര്‍ണാദേവി മൃഗസംരക്ഷണ വകുപ്പ് ജില്ലതല അവാർഡ് വിതരണം ചെയ്തു. മൃഗസംരക്ഷണ വകുപ്പിലെ ഇ-ഓഫിസ് പ്രവർത്തനങ്ങളുടെ ജില്ലതല ഉദ്ഘാടനം മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ പി.സി. സുനില്‍കുമാര്‍ നിര്‍വഹിച്ചു. മൃഗസംരക്ഷണ വകുപ്പ് പദ്ധതികളുടെ ജില്ലതല ഉദ്ഘാടനം പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബീന പ്രഭ, ഏഴംകുളം പഞ്ചായത്ത് പ്രസിഡൻറ് ബി. ലത എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രോജക്ട് കോഓഡിനേറ്റര്‍ ഡോ. എസ്. ശ്രീകല, ജില്ല പഞ്ചായത്ത് അംഗം ബി. സതികുമാരി, കേരള കോണ്‍ഗ്രസ് ജില്ല പ്രസിഡൻറ് വിക്ടര്‍ ടി. തോമസ്, ജില്ല മൃഗസംരക്ഷണ ഓഫിസര്‍ ഡോ. ജി. അംബികാദേവി തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.