മഹാപ്രളയം പ്രമേയമായി കോഴഞ്ചേരി പഞ്ചായത്തി​െൻറ ഡോക്യുമെൻററി

മഹാപ്രളയം പ്രമേയമായി കോഴഞ്ചേരി പഞ്ചായത്തിൻെറ ഡോക്യുമൻെററി പത്തനംതിട്ട: കേരളത്തെ നടുക്കിയ മഹാപ്രളയത്തെ ആസ്പദമാക്കി കോഴഞ്ചേരി പഞ്ചായത്ത് തയാറാക്കിയ 'അമൃതംഗമയ' ഡോക്യുമൻെററിയുടെ നിര്‍മാണം പൂര്‍ത്തിയായി. പ്രളയം ഇതിവൃത്തമാകുന്ന ഡോക്യുമൻെററി 2018 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പഞ്ചായത്ത് പൂര്‍ത്തീകരിച്ചത്. പ്രളയത്തില്‍നിന്ന് ഒരു ഗ്രാമത്തെ ഉയര്‍ത്തിയെടുത്ത പഞ്ചായത്തിൻെറ നിശ്ചയദാര്‍ഢ്യത്തിൻെറ വിജയം ഓരോ ജനപ്രതിനിധിയും ഡോക്യുമൻെററിയില്‍ വിവരിക്കുന്നു. പ്രളയദിവസത്തെ ദുരന്തദൃശ്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. വീണാ ജോര്‍ജ് എം.എല്‍.എ, കലക്ടര്‍ പി.ബി. നൂഹ് തുടങ്ങിയവര്‍ അനുഭവസാക്ഷ്യങ്ങള്‍ വിവരിക്കുന്നുണ്ട്. കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് മിനി ശ്യാംമോഹൻെറ നിര്‍ദേശത്തില്‍ പഞ്ചായത്ത് സെക്രട്ടറി പി. ജേഷ്‌കുമാറിൻെറ ആശയത്തില്‍ സംവിധാനം നിര്‍വഹിച്ചത് വി.ഇ.ഒ വിനോദ് മിത്രപുരമാണ്. ആറിന് വൈകീട്ട് മൂന്നിന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ കലക്ടര്‍ ഡോക്യുമൻെററി പ്രകാശനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രതിനിധികള്‍ അടക്കം പ്രമുഖര്‍ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.