നെടുങ്കണ്ടം കസ്​റ്റഡി മരണം: മുഖ്യമന്ത്രി ഉറപ്പുനൽകിയെന്ന് കുടുംബം

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ കുറ്റക്കാർക്കെതിരെ കർശനനടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയെന്ന് രാജ്‍കുമാറി‍ൻെറ കുടുംബം. സർക്കാർ കൂടെയുണ്ടെന്നും ഭയപ്പെടേണ്ടെന്നും അറിയിച്ചതായും രാജ്‍കുമാറി‍ൻെറ ഭാര്യാമാതാവ് സുന്ദരി പറഞ്ഞു. നടപടി ആവശ്യപ്പെട്ട് ബുധനാഴ്ച ആരംഭിക്കാനിരുന്ന സമരത്തിൽനിന്ന് പിന്മാറുന്നെന്നും സർക്കാർ വാക്ക് പാലിച്ചില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്നും രാജ്‍കുമാറി‍ൻെറ ഭാര്യ വിജയമ്മ അറിയിച്ചു. കുടുംബം തിങ്കളാഴ്ചയാണ് മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകിയത്. മുഖ്യമന്ത്രിയെ കണ്ടതിൽ പൂർണ സംതൃപ്തിയുെണ്ടന്ന് അവർ പറഞ്ഞു. എല്ലാ ആവശ്യങ്ങളോടും അനുകൂലമായി പ്രതികരിച്ചു. സാധ്യമായതെല്ലാം ചെയ്യാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയെന്നും വിജയമ്മ പറഞ്ഞു. പൊലീസുകാര്‍ക്കെതിരെ കേസെടുത്തില്ലെങ്കില്‍ ബുധനാഴ്ച മുതല്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ ആക്‌ഷന്‍ കൗണ്‍സിലിൻെറ നേതൃത്വത്തില്‍ സമരം ആരംഭിക്കാൻ തീരുമാനിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.